സിനിമ

രമേശ് നാരായണന് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടായെങ്കില്‍: നടി ശീലു എബ്രഹാം

പൊതുവേദിയില്‍ ആസിഫ് അലിയെ അപമാനിച്ച രമേശ് നാരായണനെതിരെ കുറിപ്പുമായി നടി ശീലു എബ്രഹാം. എന്തുകാരണം കൊണ്ടാണെങ്കിലും രമേശ് നാരായണന്‍ ചെയ്തത് മോശമായിപ്പോയെന്നും
ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകനാണ് ആസിഫ് അലിയെന്നും ശീലു എബ്രഹാം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

'അമ്മ മീറ്റിങില്‍ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാന്‍ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്‌. മുംബൈ എയര്‍പോര്‍ട്ടില്‍, അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തിയെ ആണ് അന്ന് ഞാന്‍ അവിടെ കണ്ടത്. എന്നോട് മാത്രമല്ല, എയര്‍പോര്‍ട്ടില്‍ ആരാധകരോടും, ബാക്കി ഉള്ള എല്ലാ യാത്രക്കാരോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു കൊച്ചിയില്‍ എത്തുന്നത് വരെ.

ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകന്‍ എന്നാണ് എനിക്ക് തോന്നിയത്. ഫിലിം ഇന്‍ഡസ്ട്രിയില്‍ ഉള്ള എന്റെ അടുത്ത ഒരു സുഹൃത്തിനോട്‌ ഞാന്‍ വാതോരാതെ ഇദ്ദേഹത്തെപറ്റി പറയുകയും ചെയ്തു. ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങള്‍ക്ക് മനസ്സിലായി കാണും. രമേശ് നാരായണ്‍ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി.

ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായണ്‍ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയില്‍ വച്ചു വാങ്ങി അദ്ദേഹത്തിന് നല്‍കിയ ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണന് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു. അത്യന്തം വെറുപ്പുളവാക്കുന്നത്. സോറി രമേശ് നാരായണന്‍, ജയരാജ്. ആസിഫ് അലി ചിരിച്ചുകൊണ്ടേയിരിക്കുക, സ്നേഹം മാത്രം.'-ശീലു എബ്രഹാമിന്റെ വാക്കുകള്‍.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions