യു.കെ.വാര്‍ത്തകള്‍

യുകെയില്‍ താമസവും ജോലിയും; ഇന്ത്യ യങ് പ്രൊഫഷണല്‍സ് ബാലറ്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം വീസ അപേക്ഷ ആരംഭിച്ചു. വീസ അപേക്ഷിക്കുന്നതിനായ്, യുകെ സര്‍ക്കാര്‍ ബാലറ്റ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം വീസ ലഭിക്കുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് യുകെയില്‍ 2 വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് gov.uk വെബ്സൈറ്റില്‍ അപേക്ഷിക്കാം. ഈ വീസയ്ക്കായി എല്ലാ അപേക്ഷകരും ബാലറ്റില്‍ പ്രവേശിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18, 2024 ഉച്ചയ്ക്ക് 1:30 വരെയാണ്.

അപേക്ഷകന്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. യുകെയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയില്‍ അപേക്ഷകന് കുറഞ്ഞത് 18 വയസ് ഉണ്ടായിരിക്കണം. അപേക്ഷകന് ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.

യുകെയില്‍ ജീവിക്കാനായ് അപേക്ഷകന് 2,530 യുകെ പൗണ്ട് സേവിങ്സായ് ഉണ്ടായിരിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് അപേക്ഷകര്‍ ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കണം. ഈ സ്കീമിലോ അല്ലെങ്കില്‍ യൂത്ത് മൊബിലിറ്റി സ്കീമിന് കീഴിലോ ഇതിനകം യുകെയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ വീസക്ക് അര്‍ഹതയില്ല.

ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നതിനായ് പേര്, ജനനത്തീയതി, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ സ്കാന്‍ ചെയ്ത ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. ബാലറ്റ് അപേക്ഷകള്‍ അവസാനിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നു. ബാലറ്റില്‍ പ്രവേശിക്കുന്നതിന് ഫീസ് ഇല്ലെങ്കിലും വീസയ്ക്ക് അപേക്ഷിക്കുന്നതിനായ് 298 പൗണ്ട് നല്‍കണം. അപേക്ഷകര്‍ അവരുടെ വീസ അപേക്ഷകള്‍ സമര്‍പ്പിക്കുകയും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഉള്‍പ്പെടെയുള്ള ഫീസ് അടയ്ക്കുകയും ഇമെയില്‍ ലഭിച്ച തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ബയോമെട്രിക്സ് നല്‍കണം.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions