യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ ഐവിഎഫ് പ്രൊസീജ്യറുകള്‍ കുത്തനെ താഴ്ത്തി; സ്വകാര്യ ചികിത്സയ്ക്ക് നിര്‍ബന്ധിതമായി സ്ത്രീകള്‍

യുകെയില്‍ എന്‍എച്ച്എസില്‍ ലഭ്യമാക്കുന്ന ഐവിഎഫ് പ്രൊസീജ്യറുകളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവ് വരുത്തി. . ഇതോടെ വന്ധ്യത നേരിടുന്ന സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാകാത്ത അവസ്ഥയോ, വലിയ പണം മുടക്കി സ്വകാര്യ ചികിത്സ തേടാന്‍ നിര്‍ബന്ധിതമാകുകയോ ചെയ്യുന്ന സ്ഥിതിയാണ്.

2022-ല്‍ നടന്ന ഐവിഎഫ് സൈക്കിളുകളില്‍ നാലിലൊന്നില്‍ താഴെ മാത്രമാണ് ഹെല്‍ത്ത് സര്‍വ്വീസ് പണം നല്‍കിയത്. 2008 മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്., 2012-ല്‍ നല്‍കി വന്നിരുന്ന സേവനങ്ങളുടെ 40 ശതമാനം കുറവാണ് സേവനങ്ങളില്‍ വന്നിരിക്കുന്നത്.

ഏറ്റവും പുതിയ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ & എംബ്രിയോളജി അതോറിറ്റി വാര്‍ഷിക റിപ്പോര്‍ട്ടാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐവിഎഫ് സേവനങ്ങള്‍ കുത്തനെ കുറഞ്ഞതായി സ്ഥിരീകരിക്കുന്നത്. കുട്ടികള്‍ക്കായി കാത്തിരിക്കുന്ന പല സ്ത്രീകള്‍ക്കും ഈ ചികിത്സ ലോട്ടറി ലഭിക്കുന്നത് പോലെയായി മാറിയിരിക്കുകയാണെന്ന് വിദഗ്ധര്‍ പറഞ്ഞു.

യോഗ്യരായ എല്ലാ സ്ത്രീകള്‍ക്കും മൂന്ന് സൈക്കിള്‍ ഐവിഎഫ് നല്‍കണമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എന്നാല്‍ ഇത് ഒരിക്കലും നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം .

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions