രണ്ട് വര്‍ഷത്തിനിടെ ആദ്യമായി മേയ് മാസത്തില്‍ യുകെ വേതന വളര്‍ച്ചയുടെ വേഗത കുറഞ്ഞു. തൊഴില്‍ വിപണിയും തണുക്കുന്ന സാഹചര്യത്തിലാണ് ശമ്പള വര്‍ദ്ധനവും ഒതുങ്ങുന്നത്. ഇതോടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയനിര്‍മ്മാതാക്കള്‍ക്ക് വെല്ലുവിളിയായി മാറുകയാണ്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നല്‍കുന്ന കണക്കുകള്‍ പ്രകാരം വാര്‍ഷിക ശമ്പള വര്‍ദ്ധന ഏപ്രില്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 5.9 ശതമാനത്തിലേക്ക് കുറഞ്ഞത്, മേയ് വരെ മൂന്ന് മാസങ്ങളില്‍ 5.7% ആയി താഴ്ന്നതായാണ് വ്യക്തമാകുന്നത്.
തൊഴിലില്ലായ്മ ഏപ്രിലിലെ 4.4 ശതമാനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡിമാന്‍ഡ് കുറഞ്ഞതോടെ വേക്കന്‍സികളുടെ എണ്ണത്തില്‍ 30,000 കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഹെഡ്‌ലൈന്‍ പണപ്പെരുപ്പത്തിലുണ്ടായ കുത്തനെയുള്ള കുറവിന് ശേഷം യഥാര്‍ത്ഥ വരുമാന വളര്‍ച്ച ശക്തിപ്പെട്ടിട്ടുണ്ട്.
ലേബര്‍ വിപണിയിലെ കണക്കുകള്‍ പ്രകാരം ഈ ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 500,000-ലേറെ പേരാണ് തൊഴില്‍ വിപണിയ്ക്ക് പുറത്തുള്ളത്.