സൈബര്‍ ഹാക്ക് പ്രോഗ്രാം നിര്‍മ്മിച്ച് പണം സമ്പാദിച്ചു; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് 21 മാസം ജയില്‍ ശിക്ഷ
വെബ് സൈറ്റുകള്‍ തകര്‍ക്കാന്‍ കഴിവുള്ള സൈബര്‍ ഹാക്ക് പ്രോഗ്രാം നിര്‍മ്മിച്ച് വെബ്‌സൈറ്റിലൂടെ വിറ്റ് പണം സമ്പാദിച്ച 21 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് 21 മാസം ജയില്‍ ശിക്ഷ വിധിച്ചു. വെസ്റ്റ് ഡണ്‍ബാര്‍ട്ടന്‍ഷയറിലെ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമര്‍ ടാഗോര്‍ വെബ് സൈറ്റുകള്‍ തകര്‍ക്കാന്‍ കഴിയുന്ന സൈബര്‍ ഹാക്ക് പ്രോഗ്രാം വികസിപ്പിച്ച് വിറ്റതിന് ആണ് തടവു ശിക്ഷ.
കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സോഫ്‌റ്റ് വേയറുകളെ ആക്രമിച്ചു നിശ്ചലമാക്കാന്‍ കഴിയുന്ന പ്രോഗ്രാം തന്റെ വെബ് സൈറ്റിലൂടെ വിറ്റ് പതിനായിരങ്ങളാണ് അമര്‍ ടാഗോര്‍ സമ്പാദിച്ചത്. നൂറുകണക്കിന് പേരാണ് ഇയാള്‍ വിറ്റ ടൂള്‍ ഉപയോഗിച്ച് ഡിസിഒഎസ് ആക്രമണങ്ങള്‍ നടത്തി വെബ് സെറ്റുകള്‍ പ്രവര്‍ത്തന രഹിതമാക്കിയത്.
മൂന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിയായ അമര്‍ ടാഗോറിനെ കമ്പ്യൂട്ടര്‍ ദുരുപയോഗത്തിനും ക്രിമിനല്‍ നിയമങ്ങളുടെ ലംഘനത്തിനുമാണ് അഴിക്കുള്ളിലാക്കിയത്.
2022 മെയ് 12 നും 2022 ആഗസ്റ്റ് 18 നും ഇടയില്‍ എസ്സെക്‌സിലെ ബ്രെയിന്‍ട്രീയിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന്റെ ജോബ് സെന്റര്‍ തുടര്‍ച്ചയായി ഡി ഡി ഒ എസ് ആക്രമണത്തിനിരയായിരുന്നു. ഇതിന്മേലുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായി. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മൈറ എന്ന പ്രോഗ്രാം കണ്ടെത്തി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തിനു നേരെ രണ്ട് വ്യത്യസ്ത ആക്രമണം നടത്തുകയായിരുന്നു ഈ പ്രോഗ്രാം. മൈറയുടെ ഐപി അഡ്രസ് തേടി പൊലീസെത്തിയാണ് 21 കാരനെ പിടികൂടിയത്. മാതാപിതാക്കള്‍ക്കൊപ്പമാണ് യുവാവ് താമസിച്ചിരുന്നത്.
ഇയാളുടെ സോഫ്‌റ്റ് വേയര്‍ പ്രോഗ്രാം വാങ്ങുന്നവര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും ഇയാള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2020 ജനുവരിക്കും 2022 നവംബറിനും ഇടയിലായി, ഈ 21 കാരന്‍ തന്റെ സോഫ്‌റ്റ് വേയര്‍ വിറ്റ് 44,433 പൗണ്ട് സമ്പാദിച്ചതായി കണ്ടെത്തി.