ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിന്നും സസ്‌പെന്‍ഷനിലാകുകയോ, പുറത്താക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധന. 2022-23 വര്‍ഷത്തില്‍ ഈ വിധം സസ്‌പെന്‍ഷനിലായത് 787,000 വിദ്യാര്‍ത്ഥികള്‍ ആണ്. ക്ലാസ്മുറികളില്‍ ബുദ്ധിമുട്ടിപ്പിക്കുകയും, അക്രമകരമായ രീതിയില്‍ പെരുമാറുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് പാടുപെട്ട് ഇംഗ്ലണ്ടിലെ അധ്യാപകര്‍. കണക്കുകള്‍ പ്രകാരം സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും, പുറത്താക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.
2022-23 വര്‍ഷത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് മന്ത്രിമാര്‍ പറയുന്നു. 787,000 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത് റെക്കോര്‍ഡാണ്. ഇംഗ്ലണ്ടിലെ പത്തിലൊന്ന് വിദ്യാര്‍ത്ഥികളെ താല്‍ക്കാലികമായി വീട്ടിലേക്ക് അയയ്ക്കുന്നതിന് തുല്യമാണ് ഇത്.
സ്‌കൂളുകളില്‍ നിന്നും ഈ കാലയളവില്‍ സ്ഥിരമായി പുറത്താക്കപ്പെട്ടത് 9400 വിദ്യാര്‍ത്ഥികളെയാണ്. 2021-22 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 44% വര്‍ദ്ധനവുമാണ്. സെക്കന്‍ഡറി സ്‌കൂളുകളിലാണ് ഏറ്റവും കൂടുതല്‍ പുറത്താക്കല്‍. പ്രൈമറി സ്‌കൂളിലേത് 760 എന്ന നിലയില്‍ നിന്നും 1200ലേക്കാണ് വര്‍ദ്ധിച്ചത്.
കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും എതിരായ അതിക്രമങ്ങളുടെ പേരില്‍ ഏകദേശം 3500 പേരെയാണ് പുറത്താക്കിയത്.