പതിനഞ്ചാം വയസില്‍ പ്രായമേറിയ ആളില്‍ നിന്ന് ഗര്‍ഭിണിയായെന്ന് ലേബര്‍ എംപിയുടെ വെളിപ്പെടുത്തല്‍
കേവലം പതിനഞ്ചാം വയസില്‍ പ്രായമേറിയ ആളില്‍ നിന്ന് താന്‍ ഗര്‍ഭിണിയായെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലേബര്‍ എംപിയുടെ വെളിപ്പെടുത്തല്‍. പതിനഞ്ചാം വയസില്‍ തനിക്കുണ്ടായ ദുരനുഭവം ജിബി ന്യൂസില്‍ നടത്തിയ അഭിമുഖത്തില്‍ പങ്കുവച്ചത് ലേബര്‍ എംപി നതാലി ഫ്ലീറ്റ് ആണ്.
23 വര്‍ഷങ്ങള്‍ക്ക് മുമ്പു ആ പ്രായത്തില്‍ തനിക്ക് ലൈംഗിക ബന്ധത്തെക്കുറിച്ച് അറിവില്ലായിരുന്നു. എന്താണ് അണ്‍പ്രൊട്ടക്ടഡ് സെക്സ് എന്ന് അറിയാത്ത പ്രായത്തിലാണ് താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും നിയമപരമായ ബലാത്സംഗം തന്നെയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ ഗര്‍ഭിണിയായെന്നും തന്റെ മകള്‍ക്ക് ജന്മം നല്‍കിയെന്നും ബോള്‍സോവര്‍ എംപി പറഞ്ഞു.
ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോകുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ബാല്യകാലത്ത് കുടുംബം വളരെ ദുരിതത്തിലൂടെയാണ് കടന്ന് പോയതെന്നും ഈ സമയങ്ങളില്‍ തന്നെ സഹായിച്ച പ്രായമായ ഒരു പുരുഷനാണ് താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ഇതിന്റെ പണിണിതഫലം മനസിലാക്കാന്‍ പോലും അന്ന് കഴിവില്ലായിരുന്നു എന്ന് അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. കൗമാരപ്രായത്തില്‍ താന്‍ ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്താനാണ് അയാള്‍ അഭിപ്രായപ്പെട്ടതെന്നും എന്നാല്‍ താന്‍ പ്രസവിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരു മകള്‍ക്ക് ജന്മം നല്‍കിയെന്നും ലജ്ജയും കുറ്റബോധവും ഉത്തരവാദിത്തവും നിറഞ്ഞ കാലമായിരുന്നു അതെന്നും എംപി പറഞ്ഞു. ആ സാഹചര്യത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, അത് ശരിയല്ലെന്ന് ഫ്ലീറ്റ് പറഞ്ഞു.
ഇപ്പോള്‍ നാല് കുട്ടികളുടെ അമ്മയായ മിസ് ഫ്ലീറ്റ് തന്റെ സാഹചര്യത്തിലുള്ള സ്ത്രീകളെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനും 'അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാനും'തന്റെ പ്ലാറ്റ് ഫോം ഉപയോഗിക്കണമെന്ന് പറഞ്ഞു.