നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയില്‍ 15 വയസ്സുള്ള ആണ്‍കുട്ടി കുത്തേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന ആക്രമണത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി ചേര്‍ന്നിരുന്നു.
എന്നാല്‍ കുത്തേറ്റയാള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞതായി പോലീസ് അറിയിച്ചു. പകല്‍ സമയത്ത് തിരക്കേറിയ സ്ഥലത്ത് വെച്ചു നടന്ന ആക്രമണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
പ്രതി സംഭവ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് കരുതപ്പെടുന്നത്. പ്രതിയെ തിരിച്ചറിയാന്‍ പരിശ്രമിക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. മരിച്ച 15 വയസ്സുകാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.