യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിന്റെ ധനസ്ഥിതി പരിതാപകരം; ആരോഗ്യ സേവനങ്ങള്‍ക്ക് വെല്ലുവിളി

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് വൈറ്റ്ഹാളിലെ സ്‌പെന്‍ഡിംഗ് വാച്ച്‌ഡോഗിന്റെ മുന്നറിയിപ്പ്. കൂടുതല്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നല്‍കുന്ന പണം ഫണ്ടിലെ കുറവുകള്‍ ചേര്‍ന്നതോടെ ധനസ്ഥിതി മോശമാകുകയും, രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്ത അവസ്ഥയുമാണെന്ന് എന്‍എഒ ചൂണ്ടിക്കാണിച്ചു.

ആളുകളുടെ ആരോഗ്യം മോശമാകുന്ന സാഹചര്യം നേരിട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ എത്ര തുക ലഭിച്ചാലാണ് ഹെല്‍ത്ത് സര്‍വ്വീസ് നേരെനില്‍ക്കുകയെന്ന് എന്‍എഒ കൃത്യമായി പറഞ്ഞിട്ടില്ല. വര്‍ഷത്തില്‍ 38 ബില്ല്യണ്‍ പൗണ്ട് അധികം അനുവദിച്ചാലാണ് ഇതിന് ശേഷിയുണ്ടാകുകയെന്ന് ഒരു ഉറവിടം അടുത്തിടെ കണക്കാക്കിയിരുന്നു.

എന്‍എച്ച്എസിനെ രക്ഷപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഇതിന് സാധിക്കുമോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. സുപ്രധാനമായ തോതില്‍ പണം ഒഴുക്കാതെ സര്‍ജറിയിലും, എ&ഇ പരിചരണത്തിലും വെയ്റ്റിംഗ് ടൈം കുറയ്ക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ അമിതമായി പണം ചെലവാക്കുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളുടെ എണ്ണം വളരുന്നതും ആശങ്കയാണ്. ഇതിനെതിരെ എന്‍എഒ റിപ്പോര്‍ട്ടില്‍ ശക്തമായ ഭാഷയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

നിലവിലെ ഫണ്ടിംഗ് ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകാനാണ് ഉപകരിക്കുകയെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രോഗികളുടെ എണ്ണമേറുന്ന അവസ്ഥയില്‍ ബജറ്റ് ഉത്തേജനം നല്‍കിയാല്‍ മാത്രമാണ് എന്‍എച്ച്എസിന് പിടിച്ചുനില്‍ക്കാന്‍ കഴിയുക. ക്യാന്‍സര്‍, ഹൃദ്രോഗം, ഡിമെന്‍ഷ്യ, മറ്റ് മാരക രോഗങ്ങള്‍ എന്നിവയെല്ലാം കുത്തനെ വര്‍ദ്ധിക്കുമെന്നാണ് ആശങ്ക.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions