ഭരിച്ചിരുന്നപ്പോല്‍ റിഷി സുനാകിന്റെ കടുത്ത വിമര്‍ശകയായിരുന്ന പ്രീതി പട്ടേല്‍ സുനാകിന്റെ പിന്‍ഗാമിയാവാന്‍ ഐക്യ കാഹളവുമായി രംഗത്ത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഏറ്റവും അടുത്ത നേതാവെന്നാണ് പ്രീതി പട്ടേല്‍ അറിയപ്പെടുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സുനാകിന് പിന്‍ഗാമിയെ കണ്ടെത്താനുള്ള പോരാട്ടം ഊര്‍ജ്ജിതമാകുമ്പോള്‍ പ്രീതിയും ഈ പോരാട്ടത്തിന് ഇറങ്ങുകയാണ്. ബോറിസിന്റെ പിന്തുണ പ്രീതിക്കായിരിക്കുമെന്നാണ് വിലയിരുത്തല്‍.
വ്യക്തിപരമായ പകപോക്കല്‍ മാറ്റിവെച്ച് ഐക്യപ്പെടുള്ള സമയമായെന്നാണ് മുന്‍ ഹോം സെക്രട്ടറിkoodiyaaya പ്രീതി പട്ടേല്‍ വ്യക്തമാക്കുന്നത്. ടോറി നേതൃപോരാട്ടത്തില്‍ പ്രവേശിക്കവെയാണ് പ്രീതി ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
സുനാകിന്റെ പിന്‍ഗാമിയായി നേതാവാകാന്‍ നിരവധി പേരാണ് രംഗത്തുള്ളത്. ജൂലൈ 4ന് പാര്‍ട്ടി നേരിട്ട പരാജയം പാര്‍ട്ടി അംഗങ്ങളുടെ കുറ്റമല്ലെന്നും, മറിച്ച് പോരാട്ടം ഉപേക്ഷിച്ച രാഷ്ട്രീയക്കാരാണ് വരുത്തിവെച്ചതെന്നാണ് പ്രീതിയുടെ നിലപാട്.
ടോറി ഉന്നത സ്ഥാനത്തിനായി അഞ്ച് പേരാണ് രംഗത്തുള്ളതെങ്കിലും സ്ഥാനത്തേക്ക് ഇറങ്ങിയ ആദ്യ വനിതയാണ് പ്രീതി. മെല്‍ സ്‌ട്രൈഡ്, ടോം ഗുഗെന്‍ഡാറ്റ്, ജെയിംസ് ക്ലെവര്‍ലി, റോബര്‍ട്ട് ജെന്റിക്ക് എന്നിവരാണ് ഇതിനകം മത്സരത്തിന് ഇറങ്ങുന്നതായി പ്രഖ്യാപിച്ചവര്‍. പ്രീതിയുടെ വരവ് ടോറി നേതൃസ്ഥാനത്തേക്ക് വീണ്ടുമൊരു ഇന്ത്യന്‍ വംശജ എന്ന പ്രത്യേകതയുമുണ്ട്.