കുട്ടികളുടെ അശീല ചിത്രമെടുത്ത് വാട്ട്‌സ്അപില്‍ പ്രചരിപ്പിച്ചതിന് മുന്‍ ബി ബി സി വാര്‍ത്താ അവതാരകന്‍ 62 കാരനായ ഹ്യൂ എഡ്വേര്‍ഡിനെതിരെ മൂന്ന് കൗണ്ട് കേസുകള്‍ ചാര്‍ജ് ചെയ്തതായി മെട്രോപോളിറ്റന്‍ പോലീസ്. ഒരു 17 കാരന് പണം നല്‍കി അശ്ലീല ചിത്രമെടുത്തു എന്ന ആരോപണം ഉയര്‍ന്നതോടെ ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം ബി ബി സിയില്‍ നിന്നും രാജി വച്ചിരുന്നു. അതുവരെ ബി ബി സിയിലെ ഏറ്റവും ജനപ്രിയനായ വാര്‍ത്താ അവതാരകനായിരുന്നു ഹ്യൂ.
എന്നാല്‍, ആ ആരോപണത്തെ കുറിച്ച് അന്വേഷിച്ച പോലീസിന് അന്ന് തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ വേനലില്‍ ബി ബി സിയില്‍ നിന്നും വിരമിച്ചതിന് ശേഷം ഏറെ വാര്‍ത്തകളിലൊന്നും എഡ്വേര്‍ഡ്‌സ് പ്രത്യക്ഷപ്പെട്ടിരുന്നതുമില്ല. 40 വര്‍ഷത്തോളം ബി ബി സിയില്‍ ജോലി ചെയ്തിരുന്ന ഇയാളായിരുന്നു ബി ബി സിയിലെ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിരുന്ന വാര്‍ത്താ അവതാരകന്‍.
ഇപ്പോള്‍ കേസിന് ആധാരമായ സംഭവം നടനത് 2020 ഡിസംബറിനും 2022 ഏപ്രിലിനും ഇടയിലായിരുന്നു എന്ന് പോലീസ് അറിയിച്ചു. എ ആറ്റഗറിയില്‍ പെട്ട ആറ് ചിത്രങ്ങളൂം, ബി കാറ്റഗറിയില്‍ പെട്ട 12 ചിത്രങ്ങളും സി കാറ്റഗറിയില്‍ പെട്ട 19 ചിത്രങ്ങളുമായിരുന്നു ഇയാളുടെ വാട്ട്‌സ്അപില്‍ ഉണ്ടായിരുന്നത്. 2023 നവംബര്‍ 8 ന് അറസ്റ്റിലായ ഇയാളുടെ പേരില്‍ ജൂണ്‍ 26 ന് ആയിരുന്നു കേസ് ചാര്‍ജ് ചെയ്തത്.