ബിസിനസ്‌

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കുറച്ചതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴ്ത്തി ലെന്‍ഡര്‍മാര്‍

നാലുവര്‍ഷത്തിനുശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കുറച്ചതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴ്ത്തി ലെന്‍ഡര്‍മാര്‍. ഒടുവിലായി നിരക്കുകള്‍ കുറച്ച് നാറ്റ്‌വെസ്റ്റും മാറ്റത്തിന്റെ ഭാഗമായി. വീട് മാറുന്നവര്‍ക്കും, ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും അനുകൂലമായ തരത്തിലാണ് ഹൈസ്ട്രീറ്റ് ബാങ്ക് നിരക്ക് താഴ്ത്തിയത്. വിപണിയിലെ ഏറ്റവും താഴ്ന്ന അഞ്ച് വര്‍ഷ ഫിക്‌സഡ് റേറ്റാണ് ഓഫറിലുള്ളത്.

വ്യാഴാഴ്ച ബാങ്കിന്റെ മോണിറ്ററി പോളിസി യോഗത്തില്‍ തീരുമാനം വരുന്നതിന് മുന്നോടിയായി ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ താഴ്ത്തി തുടങ്ങിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഗസ്റ്റ് ഒന്നിലെ സമ്മേളനത്തില്‍ പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5% ശതമാനമായാണ് കുറച്ചത്.

നാറ്റ്‌വെസ്റ്റ്, വിര്‍ജിന്‍ മണി, എംപവേഡ്, ഹാലിഫാക്‌സ്, ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി, സ്‌കിംപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റി എന്നിവരെല്ലാം നിരക്കുകള്‍ കുറച്ച് നീക്കങ്ങളുടെ ഭാഗമാകുന്നുണ്ട്. പുതിയൊരു അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് തുടങ്ങിയാണ് നാറ്റ്‌വെസ്റ്റ് ഈ നിരയില്‍ മുന്നേറ്റം നടത്തിയത്.

3.97 ശതമാനത്തില്‍ അഞ്ച് വര്‍ഷത്തെ ഡീല്‍ ലഭ്യമാക്കുമ്പോള്‍ 1495 പൗണ്ടാണ് ഫീസ്. നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ 3.99 ശതമാനം ഡീലിനെയാണ് ഇത് മറികടന്നത്. വാങ്ങുന്ന വിലയുടെ 40 ശതമാനമെങ്കിലും ഡെപ്പോസിറ്റായി ഉള്ള വീട് മാറുന്നവര്‍ക്കാണ് ഡീല്‍ ലഭ്യമാക്കുന്നത്.

തുടര്‍ച്ചയായ 14 വര്‍ധനവിന് ശേഷം പലിശ നിരക്ക് നിലവില്‍ 16വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 5.25% ല്‍ തുടരുകയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡാറ്റാബേസ് അനുസരിച്ച് 2020 മാര്‍ച്ചിലാണ് പലിശ നിരക്ക് അവസാനമായി കുറച്ചത് - ഏതാണ്ട് ഇതേ സമയത്താണ് യുകെയിലുടനീളം കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതോടെ സാമ്പത്തിക തിരിച്ചടിയുമുണ്ടായി.

പണപ്പെരുപ്പം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് തുടരെ പലിശ നിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പം 2 ശതമാനമായി കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ പണപ്പെരുപ്പം ഈ താഴ്ന്ന നിലയിലെത്തിയിട്ടും ബാങ്ക് നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനു പ്രധാന കാരണം തിരഞ്ഞെടുപ്പ് സമയവുമായിരുന്നു. കഴിഞ്ഞ വര്‍ഷം യുകെ ഭവന വിപണി ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം കനത്ത സമ്മര്‍ദത്തിലായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് ചെലവുകള്‍ കുത്തനെ കുതിക്കുന്ന അവസ്ഥയായിരുന്നു. ഇനിയതിന് മാറ്റമുണ്ടാകും. വായ്പാ ദാതാക്കള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് യുകെ വിപണി ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം കനത്ത സമ്മര്‍ദത്തിലായിരുന്നു. യുകെയില്‍ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് രണ്ടു ശതമാനത്തില്‍ എത്തിയത്. പണപ്പെരുപ്പ നിരക്ക് സ്ഥിരമായി രണ്ടശതമാനത്തിനടുത്ത് നിലനില്‍ക്കുന്ന സാഹചര്യമുണ്ടായാലേ പലിശനിരക്കില്‍ കുറവു വരുത്താനാകൂ എന്ന നിലപാടിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്.

2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ റിക്കാര്‍ഡ് ഭേദിച്ച് 11.1 ശതമാനത്തില്‍ എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ പരിധിയും ലംഘിച്ച് മുന്നേറാന്‍ കാരണമായത്. ഇതിനെ നേരിടാന്‍ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കില്‍ എത്തിച്ചു. ഇതോടെ മോര്‍ട് ഗേജിലും മറ്റു വായ്പകളിലും പലിശ കൂടുതല്‍ നല്‍കേണ്ട സ്ഥിതിയിലായി ജനങ്ങള്‍. അതിനാണ് നീണ്ട ഇടവേളയ്ക്കു ശേഷം മാറ്റം ഉണ്ടായിരിക്കുന്നത്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions