Don't Miss

ബ്രിട്ടനില്‍ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠ്യപദ്ധതിയില്‍

ലണ്ടന്‍: സോഷ്യല്‍ മീഡിയ അടക്കം ഓണ്‍ലൈന്‍ ദുരുപയോഗവും വ്യാജപ്രചാരണവും വലിയ കലാപങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും ദുരുദ്ദേശ്യത്തോടെയുള്ള ഉള്ളടക്കങ്ങളും പെട്ടെന്ന് തിരിച്ചറിയാന്‍ സ്‌കൂള്‍കുട്ടികളെ പ്രാപ്തരാക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബ്രിജറ്റ് ഫിലിപ്സണ്‍ പറഞ്ഞു.

സൗത്ത്പോര്‍ട്ട് ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം വ്യാജവാര്‍ത്തകളും ഉള്ളടക്കവും മൂലം ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇംഗ്ലീഷ്, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക.

വിമര്‍ശനാത്മകചിന്ത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതിപരിഷ്‌കാരങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായവാര്‍ത്തകള്‍, തീവ്രചിന്താഗതികള്‍, ഗൂഢാലോചനാസിദ്ധാന്തങ്ങള്‍, മറ്റു വിദ്വേഷപ്രചരണങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അടുത്തവര്‍ഷം സെപ്റ്റംബറിലാരംഭിക്കുന്ന അധ്യയനവര്‍ഷം മുതലാകും പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വരുക.

ജൂലൈ 29-ന് ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ നൃത്തപരിപാടിക്കിടെ മൂന്നു പെണ്‍കുട്ടികള്‍ കുത്തേറ്റുമരിച്ചിരുന്നു. അക്രമി പിടിയിലായെങ്കിലും അയാള്‍ കുടിയേറ്റക്കാരനും മുസ്ലിമുമാണെന്ന വ്യാജവാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രാജ്യത്തുടനീളം കുടിയേറ്റക്കാര്‍ക്കുനേരേ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. തീവ്ര വലതുപക്ഷവാദികളാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions