എ-ലെവല്‍ ഫലങ്ങള്‍ വ്യാഴാഴ്ച പുറത്തുവരാനിരിക്കെ വലിയൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഏത് ഡിഗ്രി കോഴ്‌സ് തെരഞ്ഞെടുക്കണമെന്ന് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ വര്‍ഷം ക്ലിയറിംഗില്‍ എത്തിയ ഏറ്റവും വലിയ വിദ്യാര്‍ത്ഥി വിഭാഗം തങ്ങളുടെ ഒറിജിനല്‍ ഓഫര്‍ പണയം വെച്ചവരാണ്.
ഡിഗ്രി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് ഭാവിയില്‍ ഏത് ജോലി ചെയ്യണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ്. എന്നാല്‍ വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളുടെയും സ്ഥിതി ഇതല്ല. എ-ലെവല്‍ ഫലങ്ങള്‍ വന്നതിന് ശേഷം ഏത് ഡിഗ്രി കോഴ്‌സിന് ചേരണമെന്ന് തീരുമാനിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നുവെന്നാണ് അഡ്മിഷന്‍സ് മേധാവി വ്യക്തമാക്കുന്നത്.
എക്‌സാം ഗ്രേഡുകള്‍ ലഭിച്ചതിന് ശേഷം ക്ലിയറിംഗ് നടപടിക്രമത്തിലൂടെ തങ്ങള്‍ക്ക് അഭിലഷണീയമായ കോഴ്‌സിന് ചേരാമെന്നാണ് കൂടുതല് വിദ്യാര്‍ത്ഥികളും ചിന്തിക്കുന്നതെന്ന് യുകാസ് മേധാവി ഡോ. ജോ സാക്‌സ്റ്റണ്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ക്ലിയറിംഗില്‍ എത്തിയ ഏറ്റവും വലിയ വിദ്യാര്‍ത്ഥി വിഭാഗം തങ്ങളുടെ ഒറിജിനല്‍ ഓഫര്‍ പണയം വെച്ചവരാണെന്ന് ഇവര്‍ വ്യക്തമാക്കി.
പ്രവചിക്കപ്പെട്ട ഗ്രേഡുകള്‍ ലഭിക്കാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്‌സ് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതാണ് പരമ്പരാഗതമായി ക്ലിയറിംഗ് ചെയ്യുന്നത്. എന്നാല്‍ ഏതാനും വര്‍ഷമായി കോഴ്‌സ് അല്‍പ്പം വൈകി തെരഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക് ഇത് മാറി. തങ്ങളുടെ ബജറ്റിന് ഊര്‍ജ്ജമേകാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ തയ്യാറായതോടെയാണ് ഇത്.
യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ സ്വദേശി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുത്തനെ ഇഞ്ഞിരുന്നു. ഇതോടെ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ നല്‍കിയാല്‍ സീറ്റ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
സ്റ്റുഡന്റ് ലോണുകള്‍ കടക്കെണിയായി മാറുന്നതും, ഗ്രാജുവേഷന്‍ നേടിയ ശേഷം ജോലി ലഭിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കയുമാണ് അപേക്ഷകള്‍ കുറയാനുള്ള ഒരു കാരണമായി പറയുന്നത്. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ 100,000 വിദ്യാര്‍ത്ഥികള്‍ മാത്സ് എ-ലെവല്‍ കടന്നിരുന്നു. മാത്സ്, കമ്പ്യൂട്ടിംഗ്, സയന്‍സ് എന്നിവയാണ് ജനപ്രിയമായ യൂണിവേഴ്‌സിറ്റി ഡിഗ്രികള്‍.