യുകെ തൊഴില്‍ വിപണി ദുര്‍ബലമാകുന്നതിന് പകരം തൊഴിലില്ലായ്മ കുറച്ചതായി ഔദ്യോഗിക കണക്കുകള്‍. കൂടാതെ ശമ്പളങ്ങള്‍ പണപ്പെരുപ്പത്തിന് മുകളില്‍ തന്നെ തുടര്‍ന്നു. ഇതോടെ പൗണ്ടിന്റെ മൂല്യവും ഉയരത്തിലെത്തി.
ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ അപ്രതീക്ഷിതമായി 4.4 ശതമാനത്തില്‍ നിന്നും 4.2 ശതമാനത്തിലേക്ക് താഴ്ത്തു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് തൊഴിലില്ലായ്മ കുറയുന്നതായി വ്യക്തമായത്.
ബോണസുകള്‍ ഒഴിവാക്കിയുള്ള ശമ്പള വര്‍ദ്ധന വര്‍ഷാവര്‍ഷ അനുപാതം അനുസരിച്ച് ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ 5.4 ശതമാനത്തിലാണ്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളിലെ 5.7 ശതമാനത്തില്‍ നിന്നുമാണ് ഈ താഴ്ച്ച. പണപ്പെരുപ്പവുമായി തട്ടിച്ച് നോക്കുമ്പോള്‍ ശമ്പളം 1.6% വര്‍ദ്ധന രേഖപ്പെടുത്തി.
ഇതോടെ ജോലിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് ഉറപ്പായി. വേക്കന്‍സികളുടെ എണ്ണത്തിലും ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഇതോടെ തൊഴില്‍ വിപണികള്‍ മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് അടുക്കുന്നതായാണ് വ്യക്തമാകുന്നത്.