യു.കെ.വാര്‍ത്തകള്‍

ഹീത്രൂ വിമാനത്താവളം വഴിയുള്ള യാത്രക്കാരില്‍ 90,000 പേരുടെ കുറവ്



വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കരുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 90,000 യാത്രക്കാരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2023 നവംബറില്‍ മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇ ടി എ) സിസ്റ്റം മൂലം ആണിത്. വിസയോ നിയമപരമായ റെസിഡന്റ് പെര്‍മിറ്റോ ഇല്ലാത്ത, എന്നാല്‍, ബ്രിട്ടനില്‍ പ്രവേശിക്കുകയോ, ഇത് വഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്യുന്ന ഏഴ് മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ ഡിജിറ്റല്‍ പെര്‍മിറ്റ് ആവശ്യമുള്ളത്. കുട്ടികളും ശിശുക്കളും ഉള്‍പ്പടെ, സഞ്ചരിക്കുന്ന ഓരോ വ്യക്തിക്കും 10 പൗണ്ട് വീതമാണ് ഇതിനായി ചിലവ് വരിക.

വരുന്ന വസന്തകാലത്തോടെ ഇത് ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ബാധമാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഹീത്രൂ അധികൃതര്‍ പുതിയ ലേബര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി പരിഷ്‌കരിക്കണം എന്നാണ്. ഇ ടി എ നടപ്പിലാക്കിയതിന് ശേഷം ഹീത്രൂ വിമാനത്താവളത്തില്‍ 90,000 യാത്രക്കാരുടെ കുറവുണ്ടായതായി അവര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത് ബാധകമായ ഏഴ് രാജ്യങ്ങളില്‍ നിന്നും, അതുപോലെ ആ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് കുറവുണ്ടായിട്ടുള്ളത്.

വ്യോമയാന മേഖലയ്ക്ക് മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏതൊരു പ്രോത്സാഹനവും ബ്രിട്ടന്റെ മൊത്തത്തിലുള്ള സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ സഹായിക്കുമെന്നും പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തുന്നു. നിലവില്‍, ഖത്തര്‍, ബഹറിന്‍, കുവൈറ്റ്, ഒമാന്‍, യുണൈറ്റഡ് എമിരേറ്റ്‌സ്, സൗദി അറേബ്യ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിസ ഇല്ലാത്തവരെയാണ് നിലവില്‍ ഇ ടി എ ബാധിക്കുക. വരുന്ന വസന്തകാലത്തോടെ ലോകത്തിലെ മിക്ക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത് ബാധകമാക്കും. യൂറോപ്യന്‍ പൗരന്മാര്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെയായിരിക്കും ഇത് ബാധകമാവുക.

ജൂലൈയില്‍ എണ്‍പത് ലക്ഷത്തിലധികം പേരാണ് ഹീത്രൂ വിമാനത്താവളം ഉപയോഗിച്ചത്. ഇതോടെ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ യൂറോപ്പിലെ ഏറ്റവും റ്റിരക്കേറിയ വിമാനത്താവളമായി ഹീത്രൂ മാറി. മാത്രമല്ല, ആഗോള ഐ ടി9 പ്രതിസന്ധിയിലും കാര്യമായ പരിക്കുകള്‍ ഏല്‍ക്കാതെ പ്രവര്‍ത്തനം തുടരാന്‍ ഹീത്രൂ വിമാനത്താവളത്തിന് കഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെറ്റുന്നു. വരുമാനത്തില്‍ 2.9 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും അര്‍ദ്ധവര്‍ഷത്തില്‍ 178 മില്യന്‍ പൗണ്ട് ലാഭമാണ് ഹീത്രൂ ഉണ്ടാക്കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 139 മില്യന്‍ പൗണ്ട് നഷ്ടത്തിലായിരുന്നു.

അതേസമയം, അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിനും, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിനുമാണ് തങ്ങള്‍ ഇ ടി എ ആവിഷ്‌കരിച്ചതെന്ന് ഹോം ഓഫീസ് പറയുന്നു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions