നോട്ടിംഗ്ഹാംഷയറില്‍ ആണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കണക്ക് ട്യൂട്ടര്‍ക്ക് 6 വര്‍ഷം ജയില്‍. മകന്റെ ഫോണില്‍ മോശം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കണ്ടെത്തിയതോടെയാണ് അമ്മ പോലീസില്‍ വിവരം അറിയിച്ചത്.
ഓണ്‍ലൈനില്‍ ട്യൂറിംഗ് ചെയ്തിരുന്ന 37-കാരി ഹോളി റൗസ് സ്വീനി 100 മൈല്‍ യാത്ര ചെയ്ത് നോട്ടിംഗ്ഹാംഷയറിലെ വീട്ടിലെത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പ്രൈവറ്റ് മാത്സ് ടീച്ചര്‍ പല തവണ കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടു. ലൈംഗിക ബന്ധത്തിന് അനുമതി നല്‍കാവുന്ന പ്രായം ആയിട്ടില്ലെന്ന് അറിഞ്ഞ് കൊണ്ടായിരുന്നു ഇതെന്ന് കോടതി വിചാരണയില്‍ വ്യക്തമായി.
2023 മേയിലാണ് ആണ്‍കുട്ടിയുടെ അമ്മ ഫോണില്‍ സന്ദേശങ്ങള്‍ കണ്ടെത്തിയതോടെ പോലീസിനെ വിളിക്കുന്നത്. ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ അധ്യാപികയുടെ ലാപ്‌ടോപ്പില്‍ നടത്തിയ ഡയറി എന്‍ട്രികളില്‍ നിന്നും ചൂഷണത്തെ കുറിച്ച് മനസ്സിലാക്കി. ഇതില്‍ ആണ്‍കുട്ടിയുടെ പ്രായം പോലും രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച കുറ്റങ്ങളും, ആണ്‍കുട്ടിയെ ഇതിന് പ്രേരിപ്പിച്ച കുറ്റങ്ങളും സ്വീനി സമ്മതിച്ചു. ഏറെ നാളായി നേരിട്ട മാനസിക ആരോഗ്യാവസ്ഥയാണ് ഇതിലേക്ക് നയിച്ചതെന്ന് ഇവര്‍ വാദിച്ചു. എന്നാല്‍ അധ്യാപികയ്ക്ക് ആറ് വര്‍ഷം ജയില്‍ശിക്ഷയും, ലൈംഗിക കുറ്റവാളി രജിസ്റ്ററില്‍ പേര് ചേര്‍ക്കാനും കോടതി ഉത്തരവിട്ടു.