യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ വംശീയ ലഹള ലേബറിന്റെ ജനപ്രീതി കുത്തനെ ഇടിച്ചതായി പുതിയ സര്‍വേകള്‍

സൗത്ത്പോര്‍ട്ടിലെ മൂന്ന് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ വ്യാപകമായി നടന്ന വംശീയ ലഹള ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയെ കുത്തനെ ഇടിച്ചതായി പുതിയ സര്‍വേകള്‍. അതേസമയം, വംശീയ വിരുദ്ധത പ്രകടിപ്പിച്ച വലത് തീവ്രവാദികള്‍ക്ക് എതിരെ രാജ്യത്താകമാനം ജനത കൈകോര്‍ത്തപ്പോഴും, ഈ ലഹളയില്‍ സ്വാധീനം ചെലുത്തി എന്ന് ആരോപിക്കപ്പെടുന്ന വലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ മറികടന്നത് ഏറെ ആശങ്കക്ക് ഇടയാക്കി . വി തിങ്ക് പോളിംഗ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് കഴിഞ്ഞ മാസത്തേക്കാള്‍ അഞ്ച് പോയിന്റുകള്‍ കൂടുതലായി നേടി റിഫോം യു കെ പാര്‍ട്ടി തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായി ടോറികളെ മറികടന്നത്.

അധികാരത്തിലേറി കഷ്ടിച്ച് 40 ദിവസം മാത്രമായ ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതി ആറ് പോയിന്റുകള്‍ കുറഞ്ഞ് 33 ശതമാനമായി. ഇപ്പോള്‍ ഭരണകക്ഷി, റിഫോം യു കെ പാര്‍ട്ടിയേക്കാള്‍ 12 പോയിന്റുകള്‍ക്ക് മാത്രമാണ് മുന്നിലുള്ളത്. അതേസമയം, സുനകിനെ നേതൃസ്ഥാനത്ത് നിന്നും മാറ്റുവാന്‍ ശ്രമിക്കുന്ന, നിലവില്‍ ശക്തമായ ഒരു നേതൃത്വമില്ലാത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് 20 ശതമാനം ജനപ്രീതിയാണ്. ലേബര്‍ പാര്‍ട്ടിക്ക് പകരമായി റിഫോം യു കെ ഉയര്‍ന്നു വരുന്നതായി കാണിക്കുന്ന രണ്ടാമത്തെ സര്‍വ്വേഫലമാണിത്.

ബി എം ജി റിസര്‍ച്ചിന്റെ സര്‍വ്വേഫലത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതി 33 ശതമാനത്തിലേക്ക് താഴ്ന്നതായി കാണിക്കുന്നു. അതേസമയം റിഫോം പാര്‍ട്ടിയുടെ ജനപ്രീതി മൂന്ന് പോയിന്റുകള്‍ ഉയര്‍ന്ന് 18 ശതമാനമായി. തന്റെ പാര്‍ട്ടി തുടര്‍ച്ചയായി വളരുന്നു എന്നതിന്റെ സൂചകമാണ് ഈ രണ്ട് സര്‍വ്വേ ഫലങ്ങള്‍ എന്നാണ് റിഫോം യു കെയ് എം പി ലീ ആന്‍ഡേഴ്സണ്‍ പ്രതികരിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ വോട്ടുകളിലേക്ക് കൂടി കടന്നു കയറി ഇപ്പോള്‍ സാധാരണക്കാരുടെ സൈന്യം എല്ലാ ആഴ്ചയും നേട്ടങ്ങള്‍ കൈവരിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു.

സാമാന്യ ബുദ്ധിയോടെയുള്ള നയങ്ങള്‍ സാമാന്യ ബുദ്ധിയുള്ള ജനങ്ങളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കയറ്റം ആരംഭിച്ചിരിക്കുന്നു എന്നായിരുന്നു ടോറികളെ മറികടന്നു എന്ന ഫലം വന്നപ്പോള്‍ മറ്റൊരു എം പി ആയ ജെയിംസ് മെക് മുഡ്രോക് പറഞ്ഞത്. വരുന്ന വേനലില്‍ ബര്‍മ്മിംഗ്ഹാമില്‍ വെച്ച് വന്‍ സമ്മേളനം നടത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് റിഫോം പാര്‍ട്ടി ഈ നേട്ടം കൈവരിക്കുന്നത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions