യു.കെ.വാര്‍ത്തകള്‍

എ ലെവലില്‍ മലയാളി വിജയഗാഥ തുടരുന്നു; മെഡിസിന് പുറമെ കമ്പ്യൂട്ടര്‍ സയന്‍സിനും നിയമത്തിനും കൂടുതല്‍പ്പേര്‍

എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മലയാളി വിജയഗാഥ തുടരുമ്പോള്‍ മെഡിസിന് പുറമെ കമ്പ്യൂട്ടര്‍ സയന്‍സിനും നിയമത്തിനും കൂടുതല്‍പ്പേര്‍ എത്തുന്ന കാഴ്ചയാണ്. സോള്‍സ്ബറിയിലെ അര്‍ജുന്‍ ജിജു ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എത്തുന്നത് കണക്കും കമ്പ്യൂട്ടര്‍ സയന്‍സും പഠിക്കുവാനാണ്. സോള്‍സ്ബറിയില്‍ സൗത്ത് വിത്സ് ഗ്രാമര്‍ സ്‌കൂളില്‍ ഓക്‌സ്‌ഫോര്‍ഡ് പ്രവേശനം ലഭിച്ച ഏക വിദ്യാര്‍ത്ഥിയായി അര്‍ജുന്‍ ജിജു
തുടര്‍ച്ചയായ പരിശ്രമമാണ് അര്‍ജുനെ മികച്ച വിജയം കണ്ടെത്താന്‍ സഹായിച്ചതെന്ന് മാതാപിതാക്കളായ ജിജു നായരും ഷൈല ജിജുവും കരുതുന്നു.

നാല് എ സ്റ്റാറുകളും നേടി റെഡ്ഡിംഗിലെ റിയോ തോമസ് പോകുന്നത് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലേക്കാണ്. ആഗ്രഹിച്ചതു പോലെ തന്നെ നാച്ചുറല്‍ സയന്‍സ് ആണ് റിയോയ്ക്ക് ലഭിച്ചിരിക്കുന്നതും. റെഡ്ഡിംഗ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും മാത്‌സ്, ഫര്‍ദര്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കാണ് റിയോ എ സ്റ്റാര്‍ നേടിയത്. പഠനത്തിനപ്പുറം ടെന്നീസും ജ്യു-ജിറ്റ്‌സും വായനയും ഒക്കെ ഏറെ ഇഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥി കൂടിയാണ് റിയോ തോമസ്. ജിസിഎസ്ഇയിലും റിയോ മികച്ച വിജയം നേടിയിരുന്നു. എട്ടു വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും ഒരു വിഷയത്തിന് എയുമാണ് നേടിയത്.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് ആന്റ് അസെസ്‌മെന്റില്‍ ക്ലൗഡ് ആര്‍ക്കിടെക്ടായ ടോജി തോമസിന്റെയും റെഡ്ഡിംഗ് വൂഡ്‌ലിയിലെ സെന്റ് ഡൊമിനിക് സാവിയോ കാത്തലിക് പ്രൈമറി സ്‌കൂളില്‍ സ്റ്റാഫ് മെമ്പറുമായ മജുമോള്‍ ജോസഫിന്റെയും മകനാണ് റിയോ. റെഡ്ഡിംഗിലെ സെന്റ് ജോസഫ് കോളേജില്‍ ജിബിഎസ്ഇ വിദ്യാര്‍ത്ഥിയായ ലിയോ തോമസും അമ്മ ജോലി ചെയ്യുന്ന സ്‌കൂളില്‍ തന്നെ ഇയര്‍ 3 വിദ്യാര്‍ത്ഥിയായ സെലീനാ തോമസുമാണ് സഹോദരിമാര്‍. നാട്ടില്‍ കാഞ്ഞിരമറ്റം കടുത്തുരുക്കിക്കാരാണ് റിയോയുടെ കുടുംബം.


മൂന്നു വിഷയങ്ങള്‍ക്കും എ സ്റ്റാറുകള്‍ നേടിയാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നാച്ചുറല്‍ സയന്‍സ് പഠനം ഹെമല്‍ ഹെംസ്റ്റഡിലെ അശ്വിന്‍ അമ്പാടി ഉറപ്പിച്ചിരിക്കുന്നത്. ക്യൂന്‍ എലിസബത്ത് സ്‌കൂളില്‍ നിന്നുമാണ് എലെവല്‍ പഠനം ഈ മിടുക്കന്‍ പൂര്‍ത്തിയാക്കിയത്. ചേച്ചിമാര്‍ നല്‍കിയ പിന്തുണയിലാണ് അശ്വിന്‍ ഈ നേട്ടത്തിന് ഉടമയായത്. അശ്വിന്റെ ഒരു സഹോദരി ഫസ്റ്റ് ക്ലാസോടെ ബിഎസ്.സി മൈക്രോബയോളജി പഠനം പൂര്‍ത്തിയാക്കുകയും എംആര്‍സിന് ജോയിന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ്. മൂത്ത സഹോദരി മാത്‌സില്‍ മാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കുകയും ഡാറ്റാ സയന്‍സ് ആന്റ് എഐയില്‍ പഠനം നടത്തുകയുമാണ്. ആ കൃഷ്ണന്‍ അമ്പാടിയുടേയും സീംസ് അമ്പാടിയുടേയും മകനാണ് അശ്വിന്‍. നാട്ടില്‍ കൊച്ചിക്കാരാണ്. സ്‌കോട്‌ലന്റ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് അശ്വിന്റെ കുടുംബം 2006ല്‍ യുകെയിലെത്തിയത്. ആദ്യം ലെസ്റ്ററിലും 2010 മുതല്‍ ഹെമല്‍ ഹെംസ്റ്റഡിലുമാണ് താമസിക്കുന്നത്.

നോര്‍ത്താംപ്ടണിലെ അലാന്ന സോയു മൂന്ന് വിഷയങ്ങള്‍ക്ക് എ സ്റ്റാര്‍ വാങ്ങി തിളക്കമാര്‍ന്ന വിജയമാണ് എ ലെവല്‍ പരീക്ഷയില്‍ നേടിയത്. മാത്‌സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ആണ് നോര്‍ത്താംപ്ടനിലെ പിറ്റ്‌സഫോര്‍ഡ് സ്‌കൂളില്‍ പഠിച്ച അലാന്ന എ സ്റ്റാര്‍ നേടിയത്. സ്‌കൂളിലെ ഹെഡ് ആയിരുന്ന അലാന്ന കരാട്ടെ വിദ്യാര്‍ത്ഥി കൂടിയാണ്. ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന് അഡ്മിഷന്‍ നേടിയ അലാന്ന നോര്‍ത്താംപ്ടണ്‍ മലയാളികള്‍ക്കിടയില്‍ അഭിമാനമായി മാറിയിരിക്കുകയാണ്. എറണാകുളം കൂനന്മാവ് സ്വദേശിയും നോര്‍ത്താംപ്ടണ്‍ സെന്റ് ആന്‍ഡ്രൂസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്ന സോയുവാണ് അലാന്നയുടെ പിതാവ്. അലാന്നയുടെ മാതാവ് ഷൈനി സോയു നോര്‍ത്താംപ്ടണില്‍ എന്‍എച്ച്എസ് റീനല്‍ യൂണിറ്റില്‍ നഴ്സാണ്.

ഈസ്റ്റ് യോര്‍ക്ഷെയറിലെ ഹള്‍സിറ്റിയിലെ സെന്റ് മേരീസ് കോളേജില്‍ പഠിക്കുന്ന ജീവന്‍ സേവ്യര്‍ പഠിച്ച എല്ലാ വിഷയങ്ങള്‍ക്കും (മാത്‌സ്, ഫര്‍തര്‍ മാത്‌സ്, കെമിസ്ട്രി, ബയോളജി) എ സ്റ്റാര്‍ നേടിയാണ് മികച്ച വിജയം നേടിയത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠിക്കാന്‍ ഓഫറും കിട്ടിയിട്ടുണ്ട്. ജിസിഎസ്ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഡബിള്‍ എ സ്റ്റാര്‍ നേടിയിരുന്നു. ഹള്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സേവ്യര്‍ - ലിസി ദമ്പതികളുടെ ഇളയ മകന്‍ ആണ് ജീവന്‍. വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ ആസ്‌ട്രോ-ഫിസിക്‌സ് പഠിക്കുന്ന ജോയല്‍ സേവ്യര്‍ സഹോദരന്‍ ആണ്.

ബെല്‍ഫാസ്റ്റ് മലയാളി കുടുംബത്തിലെ കുട്ടിയായ ആകാശ് ജോസ് മൂന്ന് വിഷയങ്ങളില്‍ എ സ്റ്റാര്‍ നേടിയാണ് ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലേക്ക് മെഡിസിന്‍ പഠിക്കാന്‍ എത്തുന്നത്. പിതാവ് ജോസ് കെയര്‍ ഹോമിലും അമ്മ സജിനി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വിഭാഗത്തിലുമാണ് ജോലി ചെയ്യുന്നത്. ഏക സഹോദരി അന്‍ജെലും ഇതേ യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ്. ഒരു വീട്ടിലെ രണ്ടു കുട്ടികളും ഒരേ സമയം ഒരേ യൂണിവേഴ്സിറ്റിയില്‍ ഒരേ കോഴ്‌സ് പഠിക്കാന്‍ എത്തുന്നു എന്ന അപൂര്‍വ്വതയാണ് ബെല്‍ഫാസ്റ്റ് മലയാളികള്‍ നേരിട്ടറിയുന്നത്. ജോസിന്റെയും സജിനിയുടെയും ജീവിതത്തിലെ ഏറ്റവും മികച്ച സന്തോഷ വേള കൂടിയാണ് ഇന്നലെ ആകാശിലൂടെ വീട്ടിലെത്തിയ പരീക്ഷാഫലം.


എപിങ് ഫോറസ്റ്റിലെ ആന്‍ജെലിന്‍ മാര്‍ട്ടിന്‍ ഇഷ്ടവിഷയമായ മെഡിസിന്‍ പഠിക്കാന്‍ എത്തുന്നത് ബിര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയിലേക്കാണ്. ഒരു എ സ്റ്റാറും രണ്ടു വിഷയങ്ങളില്‍ എ യും നേടിയാണ് ആന്‍ജെലിന്‍ മെഡിസിന്‍ സ്വന്തമാക്കിയത്. പരീക്ഷാഫലം സന്തോഷമായി വീട്ടില്‍ എത്തിയിയെങ്കിലും ആ ആഘോഷത്തില്‍ പങ്കെടുക്കാനാകാതെ പിതാവ് നാട്ടിലേക്കുള്ള അത്യാവശ്യ യാത്രയിലായിരുന്നു. ഒരു ഭാഗത്തു സന്തോഷവും മറുഭാഗത്തു സങ്കടവും ഒന്നിച്ചെത്തിയ ദിനം കൂടിയായി മാറുകയായിരുന്നു നാട്ടിലേക്ക് അത്യാവശ്യമായി എത്തേണ്ടി വന്ന ആന്‍ജെലിന്റെ പിതാവ് മാര്‍ട്ടിന്റെ സാഹചര്യം. റെജീന മാര്‍ട്ടിനാണ് ആന്‍ജെലിന്റെ മാതാവ്.

ഡെറം നിവാസിയായ അതിഥി കരേയും മെഡിസിന്‍ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജോണ്‍സ്റ്റണ്‍ കോംപ്രിഹെന്‍സീവ് സ്‌കൂളില്‍ നിന്നും ബിയോളജിയ്ക്ക് എ സ്റ്റാര്‍, കെമിസ്ട്രി എ, ഫിസിക്‌സ് എ എന്നിങ്ങനെ ഗ്രേഡുകള്‍ നേടിയാണ് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പ്രവേശനം ഈ മിടുക്കി നേടിയെടുത്തത്. ഡെറത്തിലെ ഇന്ത്യന്‍ കൂട്ടായ്മ ആയ ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജത്തിന്റെയും നിറ സാന്നിധ്യം ആയ ഡോ. ലക്ഷ്മി നാരായണ്‍ ഗുപ്തയുടെയും സുനിതാ ഗുപ്തയുടെയും മകള്‍ ആയ അതിഥി പാഠ്യേതര വിഷയങ്ങളിലും മുന്നോക്കം നില്‍ക്കുന്നു. സഹോദരന്‍ ചേതന്‍ ഒന്‍പതില്‍ പഠിക്കുകയാണ്.

ലെസ്റ്റര്‍ മലയാളിയായ കരോള്‍ കെന്നഡി സൈക്കോളജിയും ബയോളജിയും കെമിസ്ട്രിയും ഐച്ഛിക വിഷയമായി പഠിച്ചു മൂന്നു വിഷയങ്ങളിലും എ സ്റ്റാര്‍ സ്വന്തമാക്കി. കെമിസ്ട്രിയില്‍ ഉന്നത പഠനമാണ് ലക്ഷ്യം വയ്ക്കുന്നത്. ബര്‍മിംഗ്ഹാമിലെ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് കെമിസ്ട്രിയില്‍ മാസ്റ്റേഴ്‌സ് സ്വന്തമാകുകയാണ് ലക്ഷ്യം. സോളിസിറ്റര്‍ കൂടിയായ ലൂയിസ് കെന്നഡിയുടെയും ഹണി റോസിന്റെയും മകളാണ് കരോള്‍.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions