യു.കെ.വാര്‍ത്തകള്‍

പത്താംവയസില്‍ മാത്സ് എ-ലെവലില്‍ എ സ്റ്റാര്‍ നേടി അത്ഭുതമായി ഇന്ത്യന്‍ ബാലന്‍ കൗടില്യ

തന്നേക്കാള്‍ ഏഴുംഎട്ടും വയസ് കൂടുതലുള്ള ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും മത്സരിച്ചു മാത്സ് എ-ലെവലില്‍ എ സ്റ്റാര്‍ നേടി അത്ഭുതമായി ഇന്ത്യന്‍ ബാലന്‍ കൗടില്യ കടാരിയ അത്ഭുതമായി. നോര്‍ത്താംപ്ടണിലെ വൂട്ടണ്‍ പാര്‍ക്ക് സ്‌കൂളില്‍
പത്താം വയസ്സില്‍ മാത്സില്‍ ഗ്രേഡ് എ* നേടി എ ലെവല്‍ പാസാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യന്‍ വംശജനായ ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥി. വിഷയത്തില്‍ ഏറ്റവും ഉന്നതമായ ഗ്രേഡ് നേടിയാണ് കൗടില്യ കടാരിയ അത്ഭുതം സൃഷ്ടിക്കുന്നത്. തന്റെ പ്രായത്തിലുള്ള മിക്ക വിദ്യാര്‍ത്ഥികളും ഈ പരീക്ഷ നേരിടുന്നതിന് എട്ട് വര്‍ഷം മുന്‍പാണ് കടാരിയ ഈ നേട്ടം കൈവരിച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെന്ന നിലയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുള്ള ഈ ജീനിയസ് ആറാം വയസ്സില്‍ ഈ നേട്ടം കൈവരിച്ചതാണ്. രണ്ട് വര്‍ഷത്തിന് ശേഷം എട്ടാം വയസ്സില്‍ ജിസിഎസ്ഇ മാത്സില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടുകയും ചെയ്തിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് വിഷയം ഓണ്‍ലൈനില്‍ സ്വയം പഠിച്ചെടുത്തായിരുന്നു നേട്ടം.

തന്റെ ഇയര്‍ 6 സാറ്റ്‌സിനൊപ്പം എ-ലെവല്‍ കൂടുതല്‍ പഠിച്ച് മാത്സും, ഫിസിക്‌സും പൂര്‍ത്തിയാക്കാമെന്നാണ് ഇയര്‍ 5 വിദ്യാര്‍ത്ഥിയുടെ മോഹം.

എന്നാല്‍ കുഞ്ഞ് കടാരിയയുടെ സ്വപ്‌നങ്ങള്‍ അവിടം കൊണ്ടും അവസാനിക്കുന്നില്ല. ചുരുങ്ങിയ പക്ഷം അടുത്ത ബില്‍ ഗേറ്റ്‌സോ, സ്റ്റീവ് ജോബ്‌സോ ആകുകയാണ് പദ്ധതി. ഇതിനകം തന്നെ സ്വന്തം എഐ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുള്ള കൗടില്യ കടാരിയയ്ക്ക് സ്വന്തം കമ്പനി തുടങ്ങുകയാണ് ലക്ഷ്യം.



  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions