യു.കെ.വാര്‍ത്തകള്‍

എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മികച്ച പ്രകടനവുമായി മലയാളി വിജയഗാഥ തുടരുന്നു

എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മലയാളി വിജയഗാഥ തുടരുന്നു. മാഞ്ചസ്റ്ററിലെ റിയാനന്‍ മാത്യു, ഇസബെല്‍ മിന്റോ, ലക്ഷ്മി നായര്‍, ലിഡിയ ബിനു എന്നീ നാല് പേര് ഉന്നത വിജയം കരസ്ഥമാക്കി മെഡിക്കല്‍ പഠനത്തിന് അഡ്മിഷന്‍ നേടി. ഓള്‍ട്രിംങ്ഹാം ഗ്രാമര്‍ സ്‌കൂള്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥിനിയായിരുന്ന റിയാനന്‍ മാത്യു സൈക്കോളജി, ബയോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് എ കരസ്ഥമാക്കിയാണ് മെഡിസിന് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയത്. സാല്‍ഫോര്‍ഡ് റോയല്‍ ഹോസ്പിറ്റലിലെ ഫിസിയോ തെറാപ്പിസ്റ്റ് മഹേഷ് ജോസഫിന്റേയും ടേംസൈഡ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ഷീനാ മാത്യുവിന്റേയും മൂത്ത മകളാണ്. സഹോദരിമാര്‍ മെഗന്‍ മാത്യു, അന്‍വെന്‍ മാത്യു.

മാഞ്ചസ്റ്ററില്‍ നിന്നും തന്നെയുള്ള ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മിന്റോയുടേയും വിഥിന്‍ഷോ ഹോസ്പിറ്റലില്‍ റിസര്‍ച്ച് നഴ്സായ പ്രീത മിന്റോയുടേയും മൂത്ത മകളായ ഇസബെല്‍ മിന്റോയും മികച്ച വിജയം നേടിയാണ് ബ്രൈറ്റന്‍ & സസക്സ് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്. ഓള്‍ട്രിംങ്ഹാം ഗ്രാമര്‍ സ്‌കൂള്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. സഹോദരന്‍ ഇമ്മാനുവല്‍ മിന്റാേ.


യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ മുന്‍ സെക്രട്ടറിയും വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്ന സുരേഷ് നായരുടേയും ശ്രീദേവി നായരുടേയും മകളായ ലക്ഷ്മി നായര്‍ മൂന്ന് എ കരസ്ഥമാക്കി ഈസ്റ്റ് ആംഗ്ലിയയിലെ നോര്‍വിച്ച് മെഡിക്കല്‍ സ്‌കൂളിലാണ് മെഡിസിന് പ്രവേശനം നേടിയത്. ഇയര്‍ 10 വിദ്യാര്‍ത്ഥിനിയായ പാര്‍വ്വതി നായര്‍ സഹോദരിയാണ്.

മാഞ്ചസ്റ്ററില്‍ നിന്നും തന്നെയുള്ള ബ്രിട്ടാനിയ എയര്‍പോര്‍ട്ട് ഹോട്ടല്‍ മാനേജരായ ബിനു ചാക്കോയുടേയും വിഥിന്‍ഷോ ഹോസ്പിറ്റലില്‍ എ എന്‍ പി യായി ജോലി ചെയ്യുന്ന ബിന്ദു ബിനുവിന്റെയും മകളായ ലിഡിയ ബിനു ഒരു എസ്റ്റാര്‍, രണ്ട് എ എന്നിങ്ങനെ കരസ്ഥമാക്കിയാണ് ന്യൂകാസില്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ പ്രവേശനം ഉറപ്പാക്കിയത്. സഹോദരന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജോഷ് ബിനു.


ബിഷപ്പ് വെസിയുടെ ഗ്രാമര്‍ സ്‌കൂള്‍, ലട്ടണ്‍ കോള്‍ഡ്ഫീല്‍ഡില്‍ നിന്നും 3 എ സ്റ്റാര്‍ നേടിയ ബര്‍മിങ്ഹാമിലെ മെസ്മിന്‍ റോണിയും മെഡിസിന്‍ പഠനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബയോളജി, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലാണ് എ സ്റ്റാര്‍ മെസ്മിന്‍ നേടിയത്. യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളില്‍ മെഡിസിന്‍ പഠിക്കാനാണ് മെസ്മിന്‍ തീരുമാനിച്ചിരിക്കുന്നത്. ബര്‍മിങ്ഹാം ഗുഡ് ഗോപ് ആശുപത്രി ജീവനക്കാരായ റോണി ഈസി മുരിങ്ങംപുറത്തിന്റെയും ലെയ്‌സി റോണി മൂന്‍ജെല്ലിയുടെയും മകളാണ് മെസ്മിന്‍. തൃശൂര്‍ മാള സ്വദേശികളാണ് ഇവര്‍.


ജി സി എസ് സി യില്‍ കരസ്ഥമാക്കിയ മികച്ച പ്രകടനം എ ലെവെലിലും ആവര്‍ത്തിക്കാനായ സന്തോഷത്തിലാണ് ഷെഫീല്‍ഡ് നിവാസിയായ സാന്‍ഡ്ര ബിനില്‍. ഷെഫീല്‍ഡിലെ കിങ് എഡ്വേഡ്‌സ് സ്‌കൂളില്‍ നിന്ന് മാത്‌സ്, ഫര്‍ദര്‍ മാത്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എ സ്റ്റാറും, എക്കണോമിക്‌സില്‍ എ ഗ്രേഡും നേടിയാണ് സാന്‍ഡ്ര എ ലെവല്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ജി സി എസ് സിക്ക് എല്ലാ വിഷയങ്ങളിലും ഗ്രേഡ് 9 എന്ന അപൂര്‍വ നേട്ടം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി ആയിരുന്നു സാന്‍ഡ്ര. എ ലെവല്‍ പഠനത്തോടൊപ്പം എ ലെവല്‍ മാത്‌സ്, ജി സി എസ് സി ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കാനും സാന്‍ഡ്ര സമയം കണ്ടെത്തിയിരുന്നു.


തൊടുപുഴ സ്വദേശികള്‍ ആയ ബിനിലിന്റെയും ജീജയുടെയും മൂത്തമകള്‍ ആണ് സാന്‍ഡ്ര. സഹോദരന്‍ ജേക്കബ് ബിനില്‍ ഷെഫീല്‍ഡ് ഓള്‍ സെയ്ന്റ്സ് കാത്തലിക് സ്‌കൂളില്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. സാന്‍ഡ്രയുടെ പിതാവ് ബിനില്‍ പ്രൈവറ്റ് ട്യൂട്ടറും, എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റും ആണ്, മാതാവ് ജീജ ഷെഫീല്‍ഡ് ടീച്ചിങ് ഹോസ്പിറ്റലില്‍ നേഴ്‌സ് ഇന്‍ചാര്‍ജ് ആയി ജോലി ചെയ്യുന്നു.


മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് പഠനം ആരംഭിക്കുവാന്‍ പോകുകയാണ് സാന്‍ഡ്ര. ഡിഗ്രി പഠനത്തിന് ശേഷം ഫൈനഷ്യല്‍ ടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യുവാന്‍ ആണ് സാന്‍ഡ്ര ലക്ഷ്യമിടുന്നത്. അതിനുള്ള ഒരുക്കമായി ലണ്ടനില്‍ ജെ പി മോര്‍ഗന്‍ ചെയ്സ്, എച് സ് ബി സി എന്നീ സ്ഥാപനങ്ങളില്‍ എ ലെവല്‍ പഠനത്തിനിടയില്‍ വര്‍ക്ക് പ്ലേസ്‌മെന്റും ചെയ്തിരുന്നു


കോട്ടയം കൈപ്പുഴ സ്വദേശികളായ ഷിബു രാജപ്പന്റെയും രജനി ഷിബുവിന്റെയും മകളായ മേഘ്‌ന മൂന്ന് എ സ്റ്റാര്‍ കരസ്ഥമാക്കിയതാണ് വാര്‍വിക് യൂണിവേഴ്‌സിറ്റിയില്‍ സീറ്റ് ഉറപ്പാക്കിയത്. കണക്ക്, ഫര്‍തര്‍ മാത്സ്, സാമ്പത്തിക ശാസ്ത്രം എന്നിവയ്ക്കാണ് മൂന്ന് എ സ്റ്റാര്‍ കരസ്ഥമാക്കിയത്. ലണ്ടനിലെ ബ്രാംപ്ടണ്‍ മാനര്‍ അക്കാദമി സ്‌കൂളില്‍ നിന്നാണ് അവള്‍ അലവല്‍ പൂര്‍ത്തിയാക്കിയത്. ഇളയ സഹോദരന്‍ കാര്‍ത്തിക് ഷിബുവും മാതാപിതാക്കളും അടങ്ങുന്ന മേഘ്‌നയുടെ കുടുംബം ലണ്ടനിലെ ബെക്ടണില്‍ താമസിക്കുന്നു.


കെന്റ് റെയിന്‍ഹാം മാര്‍ക്ക് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും നാല് വിഷയങ്ങള്‍ക്ക് എ സ്റ്റാര്‍ കരസ്ഥമാക്കിയ വിവേക് വര്‍ക്കി ലണ്ടന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠനത്തിനാണ് സീറ്റ് ഉറപ്പാക്കിയത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, മാത്സ്, സൈക്കോളജി വിഷയങ്ങളിലാണ് വിവേകിന് എ സ്റ്റാര്‍ ലഭിച്ചത്. റെന്നി വര്‍ക്കിയുടെയും ലിന്‍സി വര്‍ക്കിയുടെയും മകനാണ് വിവേക്. സഹോദരി: വിനയ വര്‍ക്കി

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions