യുകെ മലയാളി സമൂഹത്തെ ഞെട്ടിച്ചു റെഡിച്ചില്‍ കോട്ടയം സ്വദേശിയായ നഴ്‌സിന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം ചിങ്ങവനം സ്വദേശിയായ സോണിയ അനില്‍(39) ആണ് നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ക്കകം വിടപറഞ്ഞത്.
കാലില്‍ ചെറിയൊരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പത്തു ദിവസം മുമ്പാണ് സോണിയ നാട്ടില്‍ പോയത്. ഞായറാഴ്ച രാവിലെ പത്തരയോടെ റെഡിച്ചിലെ വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ടതോടെ കുഴഞ്ഞുവീഴ്ങ്ങുകയായിരുന്നു. അടിയന്തര വൈദ്യ സഹായം എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റെഡിച്ചിലെ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു സോണിയ. അനില്‍ ചെറിയാനാണ് ഭര്‍ത്താവ്. മക്കള്‍: ലിയ, ലൂയിസ്.
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു സോണിയ. കെസിഎ റെഡിച്ചിന്റെ പ്രസിഡന്റ് ജെയ് തോമസും സെക്രട്ടറി ജസ്റ്റിന്‍ തോമസും ട്രഷറര്‍ ജോബി ജോണും അനുശോചിച്ചു.