യു.കെ.വാര്‍ത്തകള്‍

വിദേശ വിദ്യാര്‍ത്ഥികളെ പിടിക്കാന്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ പണവും ഫീസ് ഡിസ്‌കൗണ്ടും ഓഫര്‍ ചെയ്യുന്നു

വിദേശ വിദ്യാര്‍ത്ഥികളെ പിടിക്കാനായി യുകെ യൂണിവേഴ്‌സിറ്റികള്‍ പണവും, ഫീസ് ഡിസ്‌കൗണ്ടും ഓഫര്‍ ചെയ്യുന്നു. കൂടുതല്‍ ഫീസ് നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ ഇറക്കുന്നത്.

കൂടാതെ അണ്ടര്‍ഗ്രാജുവേറ്റുകള്‍ക്കും, പോസ്റ്റ്ഗ്രാജുവേറ്റുകള്‍ക്കുമായി പരീക്ഷിച്ച് വിജയിച്ച് ബര്‍സാറികളും, ഫീസ് കുറയ്ക്കലും വരെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കപ്പെടുന്നുണ്ട്. ഇതിനുള്ള തുക കൂടുതലും പുറമെ നിന്നുള്ള ശ്രോതസ്സുകളാണെങ്കിലും കൂടുതല്‍ യൂണിവേഴ്‌സിറ്റി ബജറ്റില്‍ നിന്നുമാണ് നല്‍കുന്നത്.

എന്നാല്‍ 26 യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ പ്രകാരം യുകെയില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ സഹായങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭ്യമാക്കുന്നതെന്നാണ് വ്യക്തമാകുന്നത്. എല്ലാ യുകെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിവരങ്ങള്‍ തേടിയെങ്കിലും ഇത്രയും സ്ഥാപനങ്ങള്‍ മാത്രമാണ് പ്രതികരിക്കാന്‍ തയ്യാറായത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച എ-ലെവല്‍ ഫലങ്ങള്‍ രേഖപ്പെടുത്തിയതോടെയാണ് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തത്. മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ യുകെ സ്‌കൂള്‍ ലീവേഴ്‌സിന് ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് കുറഞ്ഞതാണ് ഇതിന് കാരണമായത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions