ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് വമ്പന്‍ ശമ്പളവര്‍ധന ലഭ്യമാക്കിയതിന് പിന്നാലെ ട്രെയിന്‍ ഗാര്‍ഡുമാര്‍ക്കും പണപ്പെരുപ്പം മറികടന്ന് വര്‍ധന ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍ യൂണിയനുകള്‍. ലേബര്‍ ഗവണ്‍മെന്റുമായി ചര്‍ച്ച ആരംഭിക്കുന്ന റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ ഈ വര്‍ഷത്തേക്ക് 4 ശതമാനവും, കഴിഞ്ഞ വര്‍ഷത്തെ മുന്‍ പ്രാബല്യത്തില്‍ 5 ശതമാനവും വര്‍ധനവാണ് ആവശ്യപ്പെടുക.
ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് യാതൊരു നിബന്ധനയും കൂടാതെ 14.25 ശതമാനം വര്‍ദ്ധന ലഭ്യമായ സാഹചര്യത്തിലാണ് ആര്‍എംടി യൂണിയന്‍ ഈ ആവശ്യവുമായി രംഗത്തിറങ്ങുന്നത്. വ്യാഴാഴ്ച രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക്ക് റെയിലുമായും ആര്‍എംടി ചര്‍ച്ചകള്‍ നടത്തും. സിഗ്നലുകാര്‍ക്കും, ട്രാക്ക് മെയിന്റനന്‍സ് ജീവനക്കാര്‍ക്കും സമാനമായ വര്‍ദ്ധനവുകള്‍ ആവശ്യപ്പെടുകയാണ് ലക്ഷ്യം.
പുതിയ ലേബര്‍ ഗവണ്‍മെന്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ കരാറില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് യൂണിയന്‍ ഇടനിലക്കാരുടെ പ്രതീക്ഷ. ട്രെയിന്‍ ഡ്രൈവര്‍മാരെ പ്രതിനിധീകരിക്കുന്ന അസ്ലെഫിന് നല്‍കിയതിന് സമാനമായ ശമ്പള ഓഫര്‍ തങ്ങളുടെ അംഗങ്ങള്‍ക്കായി തേടുമെന്ന് ആര്‍എംടി മേധാവി മിക്ക് ലിഞ്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലേബര്‍ പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ആര്‍എംടി സമരങ്ങളെ പിന്തുണച്ച വ്യക്തിയാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസി ഹെയ്ഗ്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ 18 ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി 72,000 പൗണ്ട് സംഭാവന ചെയ്ത ആര്‍എംടി യൂണിയന്റെ ആവശ്യവും നടപ്പാകുമെന്നാണ് കരുതുന്നത്. ഇതോടെ ഇതിന്റെയെല്ലാം ഭാരം നികുതിയായി സാധാരണക്കാരന്റെ തലയിലെത്തുമെന്ന് ഉറപ്പാണ്.