ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയോട് മുഖം തിരിക്കുന്നു; ഈ വര്‍ഷം അപേക്ഷകരില്‍ 32,687 പേരുടെ കുറവ്
മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയിലെത്താന്‍ തിരക്ക് കൂട്ടുകയായിരുന്നു. എന്നാല്‍ വിസാ നിയന്ത്രങ്ങള്‍ മൂലം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ യുകെയോട് മുഖം തിരിക്കുകയാണ്. യുകെ യൂണിവേഴ്‌സിറ്റികളിലേക്ക് ഈ വര്‍ഷം അപേച്ചവരില്‍ 32,687 പേരുടെ കുറവ് ആണ് ഉണ്ടായത്. കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
2024 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം യുകെയിലേക്ക് ഉന്നത പഠനത്തിനായി വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കി. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ബ്രിട്ടനില്‍ രണ്ട് വര്‍ഷം തുടര്‍ന്ന് ജോലി ചെയ്യാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന ഗ്രാജുവേറ്റ് വിസാ റൂട്ടില്‍ ഈ അവകാശം കരസ്ഥമാക്കിയ ഏറ്റവും വലിയ വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതാണ്.
സ്റ്റുഡന്റ് വിസകള്‍ നേടിയവര്‍ക്ക് ഡിപ്പന്റന്‍ഡ്‌സിന്റെ കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശനമായ വിലക്കുകള്‍ ഫലം കാണുന്നതിന്റെ സൂചനകളാണ് ഇത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഈ സാഹചര്യത്തില്‍ പിന്‍വാങ്ങുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 110,006 സ്‌പോണ്‍സേഡ് സ്റ്റഡി വിസകളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32,687 അപേക്ഷകളുടെ കുറവാണ് നേരിട്ടിരിക്കുന്നത്.
2019 മുതല്‍ 2023 വരെ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിദേശ വിദേശ വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്തത് ഇന്ത്യയും, നൈജീരിയന്‍ പൗരന്‍മാരുമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ രണ്ട് വിഭാഗങ്ങളുടെയും എണ്ണത്തില്‍ യഥാക്രമം 23%, 46% കുറവ് സംഭവിച്ചു. മുന്‍ ടോറി ഗവണ്‍മെന്റ് നടപ്പാക്കിയ കര്‍ശന വിസാ നിയന്ത്രങ്ങള്‍ മാറ്റേണ്ടതില്ലെന്നാണ് പുതിയ ലേബര്‍ ഗവണ്‍മെന്റിന്റെയും നിലപാട്.