സിനിമ

നടന്‍ സുധീഷിനും ഇടവേള ബാബുവിനുമെതിരെ വെളിപ്പെടുത്തലുമായി നടി

നടന്‍ സധീഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ ജുബിത. ഒരുമിച്ച് യാത്ര ചെയ്യാം, ടൂര്‍ പോകാമെന്ന് എന്നൊക്കെ പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു ജുബിതയുടെ ആരോപണം. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് സുധീഷിന്റെ പ്രതികരണം.

ഞാന്‍ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമനപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിക്കാനുണ്ട് എന്നാണ് സുധീഷ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സുധീഷ് കള്ളം പറയുകയാണ് എന്നാണ് ജുബിത മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

സുധീഷ് നന്നായി കളവ് പറയുന്ന വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. സുധീഷിനെ കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. എന്റെ മനസ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. എനിക്ക് കളവ് പറഞ്ഞ് ഒന്നും നേടാനില്ല. ഞാന്‍ ഇത് ആദ്യമായല്ല പുറത്ത് പറയുന്നത്.
പേര് പറയാന്‍ എനിക്ക് ഭയക്കേണ്ട ആവശ്യമില്ല എന്നാണ് ജുബിത വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, നടനും മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ജുബിത രംഗത്തെത്തിയിരുന്നു. ‘അമ്മ’യിലെ അംഗത്വ ഫീസ് ആയ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്താല്‍ മതി എന്നാണ് ഇടവേള ബാബു പറഞ്ഞത് എന്ന് നടി വെളിപ്പെടുത്തി.

ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്നും ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ് തൊട്ടടുത്ത ദിവസം വരാന്‍ പറഞ്ഞുവെന്നും ജുബിത വെളിപ്പെടുത്തി. എന്നാല്‍ താനത് നിരസിച്ചു എന്നും നടി വ്യക്തമാക്കി.

  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  • എല്ലാം തികഞ്ഞ ഒരു 'മാം', രത്‌നകിരീടം സ്വന്തം തലയില്‍ ചാര്‍ത്താം..; പി.പി ദിവ്യയ്ക്ക് മറുപടിയുമായി സീമ ജി നായര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions