സിനിമ

റൂമിലേക്ക് പല തവണ വിളിച്ചു ; മുകേഷിനെതിരെ ലൈംഗികാരോപണവുമായി ടെസ് ജോസഫ്

കൊച്ചി : നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും ലൈംഗികാരോപണം. കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ആണ് ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. നിയമം അധികാരമുളളവര്‍ക്ക് വേണ്ടി മാത്രമെന്ന് ടെസ് ജോസഫ് പറഞ്ഞു.

ടെസ് ജോസഫ് മുകേഷിനെതിരെ നേരത്തെയും ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് അതിരുവിട്ട് പെരുമാറാന്‍ ശ്രമിച്ചു എന്നാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്. സൂര്യ ടിവിയില്‍ നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നായിരുന്നു ടെസ് ജോസഫ് വെളിപ്പെടുത്തിയത് . തനിക്കന്ന് 20 വയസാണ് ​‍​‍ . ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് തന്നെ ശല്യപ്പെടുത്തി. മാത്രമല്ല മുകേഷിന്റെ മുറിയ്‌ക്ക് സമീപത്തേയ്‌ക്ക് തന്നെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

തന്റെ റൂമിലേക്ക് മുകേഷ് പല തവണ വിളിച്ചതായും ടെസ് വെളിപ്പെടുത്തി. പിന്നീട് അന്നത്തെ തന്റെ മേധാവി ഡെറിക് ഒബ്രിയാന്‍ തന്നോട് ദീര്‍ഘനേരം സംസാരിക്കുകയും, തന്നെ അവിടെ നിന്നും രക്ഷപെടുത്തി ഫ്ലൈറ്റില്‍ അയക്കുകയുമായിരുന്നു. താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് അന്ന് വ്യക്തമാക്കിയിരുന്നു. മി ടൂ കാമ്പയിന്‍ തരംഗമായ സമയത്തായിരുന്നു മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നത് . എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം ചിരിച്ചു തള്ളുന്നുവെന്നാണ് അന്ന് മുകേഷ് പറഞ്ഞത്. മാത്രമല്ല തനിക്ക് അങ്ങനെയൊരു സംഭവം ഓര്‍മ്മയില്ലെന്നും മുകേഷ് പറഞ്ഞിരുന്നു.

പിന്നീട് മുകേഷ് സിപിഎം സ്ഥാനാര്‍ത്ഥിയായി കൊല്ലത്തു മത്സരിച്ചു ജയിക്കുകയും ലോക്സഭയിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോല്‍ക്കുകയും ചെയ്തു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions