സിനിമ

'അമ്മ ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെ ലൈംഗിക പീഡന പരാതി

'അമ്മ'യുടെ ഭാരവാഹികള്‍ ഒന്നൊന്നായി വീഴുന്നു. ജനറല്‍ സെക്രട്ടറി സിദ്ദിഖിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെയും ലൈംഗിക പീഡന പരാതി. ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി. തിരക്കഥാകൃത്തും സംവിധായകനും ഉണ്ടെന്ന് പറഞ്ഞ് തന്നെ ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറയുന്നത്.

ബാബുരാജ് ചാന്‍സ് തരാമെന്ന് പറഞ്ഞ് വിളിച്ചു. ആലുവയില്‍ ഉള്ള വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയില്‍ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചു. മുഴുനീള കഥാപത്രമാണ് എന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാന്‍ തന്ന മുറിയില്‍ അതിക്രമിച്ച് കയറി കതക് അടച്ചു.

ബലമായി ലൈംഗികമായി പീഡിപ്പിച്ചു. നിരവധി പെണ്‍ക്കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ട്. പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തത് എന്നാണ് യുവതി പറയുന്നത്.

നടന്‍ ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ വി.എ ശ്രീകുമാര്‍ എന്നിവരും മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വ്യക്തമാക്കി. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ചാന്‍സുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു മറ്റൊരു ആരോപണം.

രണ്ട് ദിവസം ഷൈന്‍ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞു വിളിച്ചു. ഷൈന്‍ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരമായിരുന്നു അവര്‍ തന്നെ വിളിച്ചിരുന്നതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി. സംവിധായകന്‍ ശ്രീകുമാറിനെതിരെയും യുവതി പീഡനരോപണം ഉന്നയിച്ചിട്ടുണ്ട്.

പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടു. മോളെ എന്ന് വിളിച്ചാണ് സംസാരിച്ചിരുന്നത്. അതുകൊണ്ട് സംശയം ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീടാണ് മോളെ വിളിയുടെ അര്‍ത്ഥം മനസിലായത് എന്നാണ് നടി പറയുന്നത്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions