കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് ലോ കോളേജ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. 'അച്ഛന്‍ ഇല്ലാത്ത 'അമ്മ'യ്ക്ക്' എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. താര സംഘടനയുടെ ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, മുന്‍ ജനറല്‍ സെക്രട്ടറി, മുന്‍ എക്സ്ക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയെല്ലാം ലൈംഗികാരോപണങ്ങള്‍ വന്നിരുന്നു. സംഭവം പുറത്തുവന്നു ഒരാഴ്ചയായിട്ടും 'അമ്മ ' പ്രസിഡന്റ് മോഹന്‍ലാല്‍ യാതൊരു പ്രതികരണവും നടത്തിയില്ല. ഇതിനെതിരെ പലരും രംഗത്തുവന്നിരുന്നു.
'അമ്മ'യുടെ ഇന്ന് നടത്താനിരുന്ന എക്സിക്യൂട്ടീവ് യോഗവും മാറ്റിവച്ചു. മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. എന്നാല്‍ സംഘടനയ്ക്കുള്ളില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനാലാണ് യോഗം നീളുന്നതെന്നും പറയപ്പെടുന്നു. സംഘടനയ്ക്കുള്ളില്‍ തന്നെയുള്ളവര്‍ സംഘടനായ്‌ക്കെതിരെ രംഗത്തുവരുന്ന സ്ഥിതിയുമുണ്ട്.
അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം ചേരാനിരുന്നത്