ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി മുകേഷ് അമ്മയോട് മോശമായി പെരുമാറി, അവര്‍ അടിച്ചു പുറത്താക്കിയെന്ന്
തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സന്ധ്യയാണ് പുതിയ ആരോപണവുമായി മുകേഷിനെതിരെ രംഗത്തെത്തിയത്. തന്റെ സുഹൃത്തായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി മുകേഷ് മോശമായി പെരുമാറിയെന്നും അവിടെ നിന്ന് അവര്‍ അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
'എന്റെ സുഹൃത്തായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മേല്‍വിലാസം കണ്ടെത്തി അവരുടെ വീട്ടിലെത്തി. അന്ന് സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. ആ സമയത്ത് മുകേഷ് അമ്മയോട് മോശമായി പെരുമാറി'- സന്ധ്യ വെളിപ്പെടുത്തി.
സിനിമ മേഖലയില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും സന്ധ്യ തുറന്നുപറഞ്ഞു. നേരത്തെ രണ്ടു വനിതകള്‍ മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.