സിനിമ

'ബിരിയാണി' സംവിധായകന്‍ സജിന്‍ ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

അന്താരാഷ്ട്ര തലത്തില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയ കനി കുസൃതി ചിത്രം ‘ബിരിയാണി’യുടെ സംവിധായകന്‍ സജിന്‍ ബാബു ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍. ദി ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലാണ് യുവതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് സജിന്‍ ബാബു ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരുന്നു. തെറ്റുകള്‍ സംഭവിക്കാമെന്നും, അതെല്ലാം തിരുത്തി മുന്നോട്ട് പോവേണ്ടതുണ്ടെന്നും കുറിപ്പില്‍ സജിന്‍ ബാബു പറഞ്ഞിരുന്നു. സജിന്‍ ബാബു അത്തരമൊരു കുറിപ്പ് പങ്കുവെച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഈ തുറന്നുപറച്ചില്‍ ഉണ്ടാവില്ലായിരുന്നുവെന്നാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകളായ യുവതികള്‍ പറയുന്നത്.

സിനിമയില്‍ പുതുമുഖങ്ങളായി എത്തിയപ്പോഴാണ് തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതെന്നാണ് യുവതികള്‍ പറയുന്നത്. സജിന്റെ ഒരു ലോ ബഡ്ജറ്റ് സിനിമയുമായി ബന്ധപ്പെട്ട് സിനിമയുടെ ക്രൂ മെംബേഴ്സ് ഒരു ചെറിയ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നതെന്നും, തന്നെ സജിന്റെ കാമുകിയുടെ കൂടെ ആ രാത്രി താമസിപ്പിച്ചുവെന്നും എന്നാല്‍ കാമുകിയില്ലാത്ത സമയത്ത് സജിന്‍ ബാഗ് എടുക്കാനെന്ന വ്യാജേന മുറിയിലെത്തുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് യുവതി ന്യൂസ് മിനിറ്റിനോട് പറഞ്ഞത്.

സജിന്റെ ഒരു തിരക്കഥ വിവര്‍ത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയിലെത്തുകയും എന്നാല്‍ തിരക്കഥ വായിക്കാനെന്ന വ്യാജേന പുറത്ത് മുറിയെടുക്കുകയും എന്നാല്‍ താന്‍ തിരക്കഥ വായിക്കുന്ന സമയത്ത് സജിന്‍ മുറിയിലെത്തുകയും തന്നെ കയറിപിടിക്കുകയും ശബ്ദമുണ്ടാക്കിയപ്പോള്‍ ക്ഷമ പറഞ്ഞുവെന്നും, സാധാനങ്ങളെടുത്ത് താന്‍ പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ മുറിയില്‍ വെച്ച് സജിന്‍ ബാബു സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചുവെന്നും ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ മറ്റൊരു യുവതി വെളിപ്പെടുത്തുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions