സിനിമ

'അമ്മ' പിരിച്ചുവിട്ടിട്ടില്ല, താനടക്കം രാജിവച്ചിട്ടില്ലെന്നു എക്സിക്യൂട്ടീവ് അംഗം സരയു മോഹന്‍


കൂട്ടരാജിക്ക് പിന്നാലെ വീണ്ടും അമ്മയില്‍ ഭിന്നത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ മലയാള സിനിമ മേഖല വലിയ വിവാദത്തിലേക്ക് വഴിമാറിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന 'അമ്മ' എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തെ തുടര്‍ന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാ അംഗങ്ങളും രാജിവെച്ചു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ 'അമ്മ' അംഗങ്ങളുടെ രാജി തീരുമാനത്തെ തള്ളി കൊണ്ട് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് എക്സിക്യൂട്ടീവ് അംഗം കൂടിയായ സരയു മോഹന്‍.

താന്‍ നിലവില്‍ രാജി സമര്‍പ്പിച്ചിട്ടില്ല എന്നും യോഗത്തിലും ഇതേ നിലപാടാണ് എടുത്തത് എന്നും സരയു വിശദീകരിച്ചു. രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് മീറ്റിംഗില്‍ തന്നെ ഭിന്നാപ്രിയങ്ങള്‍ ഉണ്ടായിരുന്നു എന്നും സരയു ചൂണ്ടികാണിച്ചു. നിലവില്‍ നടക്കുന്ന കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്ക് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതില്‍ താല്പര്യമില്ല എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ രാജിവെച്ചത്.

ഹേമ കമ്മിറ്റിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു എന്നും എല്ലാ ആരോപണങ്ങളും തെളിയിക്കപ്പെടണമെന്നും സരയു പറഞ്ഞു. അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായിരിക്കുക എന്നതല്ല ഏറ്റവും വലിയ കാര്യം, തിരഞ്ഞെടുക്കപ്പെട്ട അംഗം എന്ന നിലക്ക് ഓരോ ആളുകള്‍ക്കും അതിന്റെ ഉത്തരവാദിത്വമുണ്ട്, വ്യകതിപരമായി അനുഭവങ്ങളില്ല എന്നത് കൊണ്ട് ആര്‍ക്കും അങ്ങനെ സംഭവിച്ചിട്ടില്ല എന്നര്‍ത്ഥമില്ല സരയു കൂട്ടിച്ചേര്‍ത്തു.

അതേസമയം, എക്സിക്യൂട്ടീവ് അംഗങ്ങളായ ടോവിനോ തോമസ്, വിനു മോഹന്‍, അനന്യ എന്നിവരും രാജിയോട് വിയോജിച്ചിരുന്നു. ഭൂരിപക്ഷത്തിന്റെ തീരുമാനം രാജിയായിരുന്നു എന്നും അതിന്റെ കൂടെ നില്‍ക്കുകയായിരുന്നു എന്നും അനന്യ പറയുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions