ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ ഹൈടെക് ക്ലാസുകള്‍ വരുന്നു. ഇതോടെ
അധ്യാപകരുടെ ജോലി ഭാരം കുറയും. എഐ ടൂളുകള്‍ ഇതിനായി വികസിപ്പിച്ചു കഴിഞ്ഞു. മൂന്നു മില്യണ്‍ പൗണ്ടാണ് ചെലവഴിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ മോര്‍ഗന്‍ വ്യക്തമാക്കി.
അധ്യാപകര്‍ ഇപ്പോഴേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ക്ലാസ് മുറികളില്‍ ഉപയോഗിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ടൂളുകള്‍ പലതും തങ്ങളുടെ യുക്തി നോക്കിയാണ്. സര്‍ക്കാര്‍ ഇടപെടല്‍ വരുന്നതോടെ ഇതില്‍ മാറ്റമുണ്ടാകും.
ചാറ്റ് ജിപി റ്റി പോലുള്ള എ ഐ ടൂളുകള്‍ അധ്യാപകര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അധ്യാപകരെ പരിശീലിപ്പിച്ച് മികച്ച ടൂളുകള്‍ ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ലോകത്തിന്റെ പുതിയ ഭാവിയ്ക്കായി പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ എഐ ടൂളുകളിലെ വിശ്വാസ്യത ഒരു വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും ജോലി ഭാരം കുറയ്ക്കാന്‍ ഇവയുടെ സഹായം അത്യാവശ്യമെന്ന് അധ്യാപക അസോസിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു. ജോലി സമയവും ബുദ്ധിമുട്ടും മൂലം വലയുന്ന അധ്യാപകര്‍ക്ക് ഇത് ആശ്വാസമാകും.