സിനിമ

അംഗത്വം എടുക്കേണ്ട സംഘടനയായി 'അമ്മ' തോന്നിയിട്ടില്ല; ഐശ്വര്യ ലക്ഷ്മി

സിനിമാ മേഖല സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം എന്നും അംഗത്വം എടുക്കേണ്ട സംഘടനയായി 'അമ്മ' തോന്നിയിട്ടില്ലെന്നും നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളില്‍ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും നടി പറഞ്ഞു. സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവര്‍ നേതൃത്വത്തില്‍ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളില്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും ഐശ്വര്യലക്ഷ്മി പ്രതികരിച്ചു.

സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം. അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ല. വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വെപ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സര്‍ക്കാരും മുന്‍കൈ എടുത്ത് നടപ്പിലാക്കുന്നു. എന്തു കൊണ്ട് നേരത്തെ എടുത്തില്ലന്നാണ് ചോദിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണം.

സിനിമയില്‍ വന്നിട്ട് മൂന്നാമത്തെ സിനിമയിലാണ് നടി ആക്രമിക്കപ്പെട്ടതും അനുബന്ധ സംഭവങ്ങളും ഉണ്ടാവുന്നത്. അന്ന് മുതല്‍ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞതു മുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. അതെന്നെ പ്രചോദിപ്പിക്കുന്നു. ഒരാള്‍ പ്രതികരിച്ചു.

എനിക്ക് അമ്മയില്‍ അംഗത്വമെടുക്കണമെന്ന് തോന്നിയില്ല. അംഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്‌നം വന്നാല്‍ അവര്‍ ഇടപെടുമെന്ന് അവരുടെ പ്രവര്‍ത്തനം കൊണ്ട് തോന്നിയില്ല. ആര്‍ക്കാണ് കമ്മിറ്റ്‌മെന്റ് ഉള്ളത് അവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടതെന്നും ഐശ്വര്യ പറയുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions