രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതിയുമായി രംഗത്തുവന്ന യുവാവ് ഡബ്ലിയു സി സി അംഗമായ നടി രേവതിക്കെതിരെയും ആരോപണം ഉന്നയിച്ചു. 2012-ല്‍ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്.
തന്നെ വിവസ്ത്രനാക്കിയ ശേഷം തന്റെ നഗ്നചിത്രങ്ങന്‍ രഞ്ജിത്ത് എടുത്തുവെന്നും, ഇത് കാമുകിക്ക് അയച്ചുകൊടുക്കുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നുവെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ നഗ്‌ന ഫോട്ടോ എടുത്തിട്ട് ആര്‍ക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് വെളിപ്പെടുത്തുന്നു. എന്നാല്‍ യുവാവിന്റെ വെളിപ്പെടുത്തലില്‍ രേവതി പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.
'സംവിധായകന്‍ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമില്‍ ചെന്ന എന്നോട് നഗ്നനായി നില്‍ക്കാന്‍ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ആ നടിയുടെ പേര് ഞാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്, അത് രേവതി ആണ്. നടി രേവതി ആണ് അത് എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയും രഞ്ജിത്തും തമ്മില്‍ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവര്‍ക്ക് അയച്ചുകൊടുത്തു.' യുവാവ് പറയുന്നു.