സിനിമ

കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; മലയാള സിനിമ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി രാധിക ശരത്കുമാര്‍

മലയാള സിനിമ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ഇതെന്നിന്ത്യന്‍ നടി രാധിക ശരത് കുമാര്‍. ഒരു മലയാള സിനിമ സെറ്റില്‍ കാരവാനില്‍ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി പുരുഷന്മാര്‍ അത് ആസ്വദിക്കുന്നത് കണ്ടെന്നാണ് രാധിക ശരത് കുമാര്‍ വെളിപ്പെടുത്തിയത്. നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോള്‍ഡറുകള്‍ പോലുമുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

വട്ടംകൂടിയിരുന്ന് പുരുഷന്മാര്‍ കാരവാനിനകത്തെ നടിമാരുടെ നഗ്നദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കണ്ടതോടെ ശക്തമായി പ്രതികരിച്ചെന്ന് രാധിക ശരത്കുമാര്‍ പറയുന്നു. ചെരിപ്പൂരി അടിക്കുമെന്ന് അവരോട് പറഞ്ഞു. പിന്നീട് ഭയം കാരണം കാരവന്‍ ഉപയോഗിച്ചില്ല. ഹോട്ടലില്‍ പോയാണ് വസ്ത്രം മാറിയതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

'ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബെെലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തിയ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്', രാധിക പറഞ്ഞു.

തെന്നിന്ത്യയിലെ മുതിര്‍ന്ന നടിമാരിലൊരാളായ രാധിക ശരത് കുമാര്‍ മലയാളത്തില്‍ സമീപകാലത്ത് അഭിനയിച്ചത് നാല് സിനിമകളിലാണ്. ദിലീപ് നായനായ രാമലീല, പവി കെയര്‍ ടേക്കര്‍, മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, ദി ഗാംബിനോസ് എന്നിവയാണ് ഇവ.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 67-ാം പാരഗ്രാഫില്‍ ഈ കാര്യങ്ങള്‍ പറയുന്നുണ്ട്. സെറ്റില്‍ വസ്ത്രം മാറുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സുരക്ഷിതമായി കാരവാനുകള്‍ നല്‍കണമെന്നും ഒരു നടി ജസ്റ്റിസ് ഹേമയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കാരവാനില്‍ വസ്ത്രം മാറുമ്പോള്‍ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധ്യതയുണ്ടെന്നും സ്വകാര്യതയില്‍ ആശങ്കയുണ്ടെന്നും നടിമാര്‍ കമ്മിറ്റിയോട് പറഞ്ഞിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions