സിനിമ

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പീഡന കേസെടുത്തു

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. മരട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ശ്രീകുമാര്‍ മേനോനെതിരെയുള്ള വെളിപ്പെടുത്തല്‍. ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. ഇ-മെയില്‍ മുഖേന ലഭിച്ച പരാതിയില്‍ മരട് പൊലീസാണ് കേസ് എടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കെെമാറി.

കല്യാണ്‍ സില്‍ക്സിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ശ്രീകുമാര്‍ മേനോന്‍ വിളിക്കുന്നതെന്നും പല സിനിമയിലേക്ക് വിളിക്കുമ്പോഴും അഡ്ജസ്റ്റ്മെന്റാണ് ചോദിക്കുന്നതെന്നും നടി പറഞ്ഞു. പല തവണ ഇതേ അനുഭവമുണ്ടായപ്പോള്‍ സിനിമ ഒഴിവാക്കിയെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സംവിധായകന്‍ വി കെ പ്രകാശിനെതിരായ ലൈംഗിക ആരോപണ പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിയായ യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിത്തോട്ടം പൊലീസാണ് കൊല്ലം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ദുരനുഭവമുണ്ടായ ഹോട്ടല്‍ സംബന്ധിച്ച് വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. പരാതിക്കാരിയെ നേരിട്ട് എത്തിച്ചാകും വ്യക്തത വരുത്തുക. ഹോട്ടലില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി. അതേസമയം, കേസ് എസ് ഐ ടിയ്ക്ക് കൈമാറുന്നതിലും ഉത്തരവ് ഇറങ്ങിയില്ല.

ജയസൂര്യക്കെതിരായ കേസില്‍ തിങ്കളാഴ്ച പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. തിരുവനന്തപുരം ജെഎഫ്എംസി- 3 കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. രഹസ്യ മൊഴിയെടുക്കുന്നതിന് ഹാജരാകാന്‍ പരാതിക്കാരിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്കായി സെക്രട്ടറിയേറ്റിലും അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions