ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ആത്മഹത്യാ നിരക്ക് കുതിച്ചുയര്‍ന്നതായി കണക്കുകള്‍
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ആത്മഹത്യാ നിരക്ക് വലിയ രീതിയില്‍ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അമിതമായ മാനസിക സമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. പലര്‍ക്കും മാനസികമായി സംതൃപ്തിയില്ലെന്നതും സമ്മര്‍ദ്ദം താങ്ങാനാകാതെ ആത്മഹത്യയില്‍ അഭയം തേടുന്നതും ഞെട്ടിക്കുന്ന കാര്യമാണ്.
2023ല്‍ 6069 ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023ല്‍ അതില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം ആത്മഹത്യ ചെയ്തവരില്‍ അധികവും പുരുഷന്മാരാണ്. സ്ത്രീകളുടെ എണ്ണം കുറഞ്ഞെങ്കിലും സ്ത്രീകളും ജീവന്‍ അവസാനിപ്പിക്കുന്നതില്‍ കുറവില്ലെന്നാണ് കണക്ക് പറയുന്നത്. 1994ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
45മുതല്‍ 64 വയസ്സുകാര്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. മാനസികമായി തകര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ശാരീരിക പ്രശ്‌നങ്ങളെ പോലെ മാനസിക ആരോഗ്യവും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരും ശക്തമായ നടപടിയെടുക്കണമെന്ന് ഡാറ്റ അനാലിസിസ് മേധാവി വഗേ നഫിലിയാന്‍ ഓര്‍മ്മിപ്പിക്കുന്നു.
ആത്മഹത്യയിലേക്ക് പോകാതെ ഒറ്റപ്പെടുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കേണ്ടതുണ്ട്. അടിയന്തര നടപടികള്‍ വേണമെന്നുള്ളതാണ് ആത്മഹത്യാ നിരക്കില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാര്‍ അധികാരമേറി 55 ദിവസത്തിനുള്ളില്‍ 900 പേരാണ് ആത്മഹത്യ ചെയ്തത്. മാനസിക ആരോഗ്യം ശക്തിപ്പെടുത്താനും ആത്മഹത്യാ നിരക്ക് കുറയ്ക്കാനും സര്‍ക്കാര്‍ കരുതല്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.