സിനിമ

ലൈംഗിക പീഡന ആരോപണം നേരിടുന്ന അസി.ഡയറക്ടറെ പുറത്താക്കിയെന്ന് പൃഥ്വിരാജ്


തന്റെ അസിസ്റ്റന്റ് ഡയറക്ടറെ, ലൈംഗിക പീഡന ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ പുറത്താക്കിയെന്നു പൃഥ്വിരാജ്.
'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് പീഡിപ്പിച്ചെന്ന കേസില്‍ പ്രതികരിക്കുകയായിരുന്നു ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍ നിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നില്‍ ഹാജരായി നിയമനടപടി നേരിടാന്‍ നിര്‍ദേശിച്ചെന്നും വാട്സാപ് സന്ദേശത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ 2023ല്‍ കേസെടുത്ത വിവരം പൃഥ്വിരാജോ സിനിമാ ക്രൂവിലെ മറ്റാരെങ്കിലും അറിഞ്ഞിരുന്നോ? എന്തു നടപടിയാണ് സ്വീകരിച്ചത് എന്നായിരുന്നു താരത്തോടു ചോദിച്ചത്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണു വിവരം അറിഞ്ഞതെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘‘അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറില്‍ എമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാന്‍ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിങ്ങില്‍ നിന്നു മാറ്റിനിര്‍ത്തി. പൊലീസിനു മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്കു വിധേയനാകാനും നിര്‍ദേശിച്ചു' എന്നാണു പൃഥ്വിരാജിന്റെ പ്രതികരണം.

പീഡിപ്പിച്ചു നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.

സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി. പിന്നീടു രാവിലെ ഇവരുടെ നഗ്നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെട്ടു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാല്‍സംഗത്തിനു കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി. അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തി.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions