യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ജോലിക്കാരെ അധിക ജോലിയെടുപ്പിച്ചാല്‍ പിടിവീഴും! ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി വേണ്ട

തൊഴിലാളികള്‍ക്ക് അനുകൂലമായ കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് പുതിയ നിയമത്തിന്. ഓട്ടം സീസണില്‍ നടപ്പാക്കുന്ന പുതിയ നിയമം പാസായാല്‍ തങ്ങളെ കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുന്നതായി അനുഭവപ്പെട്ടാല്‍ ജോലിക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാന്‍ അധികാരം ലഭിക്കും.

ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്ന അവസ്ഥ നേരിട്ടാല്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം തേടാമെന്നാണ് മന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ വര്‍ക്കിംഗ് ടൈം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് യുകെയില്‍ ഇത് നിയമമാക്കി മാറ്റാന്‍ മുന്‍ ലേബര്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു.

നിലവില്‍ കൗണ്‍സിലുകള്‍ക്കും, ഹെല്‍ത്ത് & സേഫ്റ്റി എക്‌സിക്യൂട്ടീവിനും ഈ നയങ്ങള്‍ നടപ്പാക്കാം, എന്നാല്‍ ട്രിബ്യൂണലുകളില്‍ ഇത് വിചാരണയ്ക്ക് എടുക്കുന്നില്ല. ഒക്ടോബറില്‍ ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലേബര്‍ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഇതിലും മാറ്റം വരുത്താനാണ് നീക്കം. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാന്‍ അനുമതി ചോദിക്കുന്നത് ഉള്‍പ്പെടെയുള്ളവ അവകാശങ്ങളുടെ ഭാഗമാണ്.

ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ മാറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. എംപ്ലോയര്‍മാര്‍ക്ക് എതിരെ ക്ലെയിമുകള്‍ നടത്താന്‍ ജോലിക്കാര്‍ക്ക് കൂടി അവകാശങ്ങള്‍ നല്‍കാനാണ് മന്ത്രിമാരുടെ നയം. കമ്പനിയില്‍ നിന്നും ജോലി വിട്ടിറങ്ങിയാല്‍ പരാതി നല്‍കാനുള്ള സമയരപരിധി മൂന്നില്‍ നിന്നും ആറായി ഉയര്‍ത്താനും, ജോലിയില്‍ ഉള്ളപ്പോള്‍ തന്നെ പരാതിപ്പെടാനും പുതിയ നിയമം അനുമതി നല്‍കും.

ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും ജോലി ഉപേക്ഷിച്ചുപോയാലും പരാതി നല്‍കാന്‍ സാധിക്കും. തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions