നാട്ടുവാര്‍ത്തകള്‍

ആത്മകഥയിലൂടെ 'ബോംബാടാന്‍' ഇപി ജയരാജന്‍; ഉടന്‍ പുറത്തിറക്കും

പിണറായിക്കു ശേഷം സിപിഎമ്മിലെ തലതൊട്ടപ്പനായി വളര്‍ന്ന ഇപി ജയരാജന്‍ ഇപ്പോള്‍ പുകഞ്ഞ കൊള്ളിയാണ്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പാര്‍ട്ടി നീക്കിയ ഇപി തന്റെ ജീവിതകഥ തുറന്നെഴുതാന്‍ തയാറാകുന്നു. രാഷ്ട്രീയ ജീവിതവും പ്രതിസന്ധികളും വിവാദങ്ങളും ആത്മകഥയിലൂടെ പുറത്തുവിടാനാണ് ഇപി ഒരുങ്ങുന്നത്.

ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള വസ്തുതകള്‍ പ്രതിപാദിച്ചുള്ളതാവും പുറത്തിറങ്ങുന്ന പുസ്തകമെന്ന് അദേഹം വ്യക്തമാക്കി. ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളെ കുറിച്ചുള്ള വിശദമായ ഏഴുത്ത് അവസാന ഘട്ടത്തിലാണ്. 60 വര്‍ഷക്കാലത്തെ എല്ലാ കാര്യങ്ങളും വിശദമായെഴുതും. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയും ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സിപിഎമ്മിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന കണ്ണൂര്‍ ലോബിയിലെ ശക്തനായ നേതാവിന്റെ ആത്മകഥ കേരളത്തില്‍ വരാനിരിക്കുന്ന വലിയ രാഷ്ട്രീയ ബോംബായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി ബന്ധം ആരോപിച്ച് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം തെറിച്ചതു സംബന്ധിച്ച പ്രതികരണങ്ങള്‍ ആത്മകഥയില്‍ ഉണ്ടാകും. സ്ഥാനം നഷ്ടപ്പെട്ടത് സംബന്ധിച്ചുള്ള ജയരാജന്റെ പരസ്യമായ പ്രതികരണം കൂടിയായിരിക്കും പുറത്തിറക്കുന്ന ആത്മകഥ. തന്റെ ഇപ്പോഴത്തെ മൗനം ആത്മകഥയിലൂടെ വാചാലമാക്കുമെന്നു ചുരുക്കം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് മുമ്പ് അത് പൊട്ടുമോയെന്നെ ഇനി അറിയേണ്ടൂ.

  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions