വര്‍ക്ക് ഫ്രം ഹോം നല്ല തൊഴില്‍ സംസ്‌കാരമെന്ന് ബിസിനസ് സെക്രട്ടറി
കോവിഡ് കാലത്താണ് വര്‍ക്ക് ഫ്രം ഹോം സജീവമായത്. പിന്നീട് പലര്‍ക്കും ഓഫീസിലേക്ക് പോകാനും മടിയായി. ഒടുവില്‍ സര്‍ക്കാര്‍ പല നടപടികള്‍ കൊണ്ടുവന്നാണ് ജീവനക്കാരെ തൊഴിലിടത്തിലേക്ക് മടക്കിയത്. ഇപ്പോഴിതാ കണ്‍സര്‍വേറ്റിവ് ചിന്താഗതിയല്ല നിലവിലുള്ള സര്‍ക്കാരിന്റെത്. പുതിയ സര്‍ക്കാര്‍ നയം മറ്റൊന്നാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി.
ജോലി ചെയ്യുന്നവര്‍ വീട്ടില്‍ നിന്ന് കൂടുതല്‍ കാര്യക്ഷമമായി ചെയ്യുന്നു. തന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡ് ഓഫീസിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ആക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ആഴ്ചയില്‍ മൂന്നുദിവസം എന്തായാലും ഓഫീസില്‍ പോണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇപ്പോഴിതാ ജോലി പൂര്‍ത്തിയാക്കിയാല്‍ പിന്നെ നിയന്ത്രണങ്ങളെന്തിനെന്നാണ് പുതിയ സര്‍ക്കാര്‍ കാഴ്ചപ്പാട്.
വീട്ടില്‍ ഹാപ്പിയായി ജോലി ചെയ്യുക. ജോലിയില്‍ ഹാപ്പിയെങ്കില്‍ തൊഴിലിലും തിളങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്.
എണ്ണായിരത്തോളം പേര്‍ ജോലി ചെയ്യുന്ന തന്റെ ഓഫീസില്‍ അവര്‍ക്ക് രാജ്യത്തിന്റെ വിവിധയിടങ്ങളിലിരുന്ന് ജോലി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ആക്കുന്നതിനെ കാബിനറ്റ് മന്ത്രിമാര്‍ പിന്തുണച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യാനും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും ഒക്കെയുള്ള നിലപാടുകളാണ് പുതിയ സര്‍ക്കാരിന്റെത്.