സിനിമ

ലൈംഗികചൂഷണത്തിനിരയായ പ്രമുഖ നടിമാര്‍ മിണ്ടാത്തത് കരിയര്‍ നശിക്കുമെന്ന ഭയം കൊണ്ട് - രഞ്ജിനി ഹരിദാസ്

പ്രധാന നടന്മാര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഞെട്ടിയില്ലെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പുറത്തുവന്നത് ഇന്‍ഡസ്ട്രിയില്‍ പാട്ടായ കാര്യങ്ങളാണെന്നും വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുന്നുവെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരല്ല, പറയേണ്ടത് ലൈംഗികചൂഷണത്തിനിരയായ പ്രമുഖ നടിമാരാണെന്നും അവര്‍ വായതുറക്കാത്തത് കരിയര്‍ നശിക്കുമെന്ന് പേടിച്ചിട്ടാണെന്നും രഞ്ജിനി തുറന്നടിച്ചു.

തനിക്ക് നഗ്‌നഫോട്ടോ അയച്ച പ്രമുഖ നടനുണ്ട്. ഷര്‍ട്ട് ഇടാത്ത ഒരു ചിത്രമാണ് അയച്ചു നല്‍കിയത്. ശേഷം അത്തരത്തില്‍ ഒരു ഫോട്ടോ അയച്ചു കൊടുക്കാന്‍ ആ നടന്‍ ആവശ്യപ്പെട്ടു. Wrong window എന്നാണ് അന്ന് താന്‍ അയാള്‍ക്ക് മറുപടി അയച്ചത്. ആ ഫോട്ടോ ഇപ്പോള്‍ തന്റെ കയ്യിലില്ല, അതുകൊണ്ടാണ് പേര് പറയാത്തതെന്നും രഞ്ജിനി.

തുടക്കക്കാരായ ചെറിയ പെണ്‍കുട്ടികള്‍ പോലും ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു. ചൂഷണത്തിനരയാകുന്നവരില്‍ പുരുഷന്മാരും ഏറെയുണ്ട്. ഉദ്ഘാടനചടങ്ങുകളുടെ മറവിലും മോഡലിങ് രംഗത്തും ലൈംഗികചൂഷണങ്ങള്‍ വ്യാപകമായി നടക്കുന്നു. കണ്ണൂരില്‍ വച്ച് നടന്ന പരസ്യ ഷൂട്ടിംഗില്‍ അത്തരം അനുഭവമുണ്ടായെന്നും, ശക്തമായി പ്രതികരിക്കുകയാണ് ചെയ്തതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions