സിനിമ

നടിക്കു കാശ് വാഗ്ദാനം ചെയ്തു വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തു; വിലക്കിയെന്ന് സംവിധായിക

കൊച്ചി: നടിക്കു കാശ് വാഗ്ദാനം ചെയ്തു വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ ചോദ്യം ചോദ്യം ചെയ്തത്തിന്റെ പേരില്‍ സിനിമയില്‍ നിന്ന് തന്നെ വിലക്കിയെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദന്‍. നടിക്കു കാശ് വാഗ്ദാനം ചെയ്തു വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ താന്‍ ചോദ്യം ചെയ്തതാണു മലയാള സിനിമയില്‍ നിന്നു വിലക്കു നേരിടാന്‍ കാരണമെന്നും സൗമ്യ ആരോപിച്ചു. ഹേമ കമ്മിറ്റിക്കുമുന്നില്‍ നടത്തിയ വെളിപ്പെടുത്തലാണു ഫെയ്‌സ്ബുക്കിലൂടെ സൗമ്യ സദാനന്ദന്‍ തുറന്നെഴുതിയത്.

സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്കു പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ്‌ചെയ്തു തിയറ്ററുകളില്‍ എത്തിച്ചുവെന്നും സൗമ്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. ആദ്യ സിനിമയ്ക്കുശേഷം മറ്റു പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ല. താന്‍ കലാമൂല്യമുള്ള സിനിമയാണു ചെയ്യുന്നതെന്ന് അവര്‍ കരുതി.

അവര്‍ക്കു വേണ്ടതു ബ്ലോക്ക് ബസ്റ്ററായിരുന്നു. താന്‍ അടുത്ത അഞ്ജലി മേനോന്‍ ആകുമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ പരാമര്‍ശമുണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ പുഞ്ചിരി തിരികെ തന്നതിനു ജസ്റ്റിസ് ഹേമയ്ക്കു നന്ദിയെന്നുമുള്ള കുറിപ്പോടെയാണു സൗമ്യ സിനിമയില്‍നിന്നു തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്.

പുതിയ പ്രോജ്കടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു ഹേമ കമ്മിറ്റിക്കു മുമ്പില്‍ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍ നായകനായ 'മാംഗല്യം തന്തുനാനേന' എന്ന ചിത്രത്തിന്റെ സംവിധായികയാണു സൗമ്യ.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions