കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയ്തനത്തിലാണ് വെയില്‍സ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കെയ്റ്റ്. കീമോ തെറാപ്പി പൂര്‍ത്തീകരിച്ചതായി കെയ്റ്റ് വ്യക്തമാക്കി. താന്‍ കാന്‍സര്‍ ചികിത്സയിലാണെന്നും പൊതുജനങ്ങളില്‍ നിന്ന് മാറി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ വ്യക്തമാക്കി.
ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ കെയ്റ്റ്, ഭര്‍ത്താവ് വില്യം രാജകുമാരന്‍, മക്കളായ ജോര്‍ജ്, ഷാലറ്റ്, ലൂയിസ് എന്നിവര്‍ക്കൊപ്പം നോര്‍ഫോക്കില്‍ സമയം ചെലവഴിക്കുന്ന ദൃശ്യമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
കഠിനവും അവിശ്വസനീയവുമായ യാത്രയെന്നാണ് തന്റെ ജീവിതത്തെ കുറിച്ച് കെയ്റ്റ് പറയുന്നത്. രോഗത്തില്‍ നിന്ന് ആരോഗ്യം മെച്ചപ്പെട്ടെന്നും എന്നാല്‍ ഇനിയും അധിക ദൂരം പോകേണ്ടതുണ്ടെന്നും കെയ്റ്റ് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കെയ്റ്റ് അവസാനമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. കാന്‍സര്‍ സ്ഥിരീകരിച്ച ശേഷവും ആത്മവിശ്വാസത്തോടെ രാജകുമാരി ജനങ്ങളോട് തന്റെ അവസ്ഥ തുറന്നുപറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനത്തോടെ രാജകീയ ചടങ്ങുകളില്‍ കെയ്റ്റ് മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന.
കാന്‍സറിനെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വാക്കുകളാണ് കെയ്റ്റ് പങ്കുവയ്ക്കുന്നത്.