സിനിമ

ഏറ്റവും പ്രിയപ്പെട്ടയിടം; തായ്‌ലന്റില്‍ എത്തിയ സന്തോഷത്തില്‍ വിസ്മയ മോഹന്‍ലാല്‍

ലൈം ലൈറ്റില്‍ നിന്നെല്ലാം വളരെ അകന്ന് കഴിയുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ . സൂപ്പര്‍സ്റ്റാറിന്റെ മകളായിട്ട് പോലും വിസ്മയയെ കുറിച്ച് ആളുകള്‍ക്ക് ഒന്നും അറിയുകയും ഇല്ല. വിസ്മയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഫോട്ടോകളിലൂടെ മാത്രമാണ് താരപുത്രിയുടെ അപ്‌ഡേറ്റുകള്‍ ലാല്‍ ഫാന്‍സ് പോലും അറിയുന്നത്.

ഇപ്പോള്‍ വിസ്മയ മോഹന്‍ലാല്‍ എവിടെയാണ് ഉള്ളത് എന്ന് താരപുത്രി ഇന്‍സ്റ്റഗ്രാമിലൂടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ആദ്യം പങ്കുവച്ചത് ഒരു വിമാന യാത്രയുടെ ഫോട്ടോയാണ്. പിന്നാലെ പങ്കുവച്ച സെല്‍ഫി ചിത്രത്തില്‍ എവിടെയാണ് ഉള്ളത് എന്ന സൂചന നല്‍കിയിട്ടുണ്ട്. മറ്റെവിടെയും അല്ല, വിസ്മയയുടെ പ്രിയപ്പെട്ട സ്ഥലമായ തായിലാന്റില്‍! തായിലാന്റിന്റെ പതാകയുടെ സ്റ്റിക്കറിനൊപ്പമാണ് സെല്‍ഫി ചിത്രം.

കേരളം കഴിഞ്ഞാല്‍ വിസ്മയയുടെ സെക്കന്റ് ഹോം ആണ് തായിലാന്റ്. അവിടെയാണ് പഠിച്ചതും, കൂടുതല്‍ ജീവിച്ചതും എല്ലാം. തായിലാന്റില്‍ വിസ്മയയ്ക്ക് ഒരുപാട് സുഹൃത്തുക്കളുമുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് തായിലാന്റിന്റെ മാര്‍ഷ്യല്‍ ആട്‌സ് പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോയ്‌ക്കൊപ്പം മിസ്സ് ചെയ്യുന്നു എന്ന് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആ മിസ്സിങ് ഫീലിനൊടുവില്‍ ഇപ്പോള്‍ തായിലാന്റില്‍ തിരിച്ചെത്തിയിരിക്കുകയാണ് വിസ്മയ.


എഴുത്തും വായനയും വരകളും യാത്രകളും മാര്‍ഷ്യല്‍ ആട്‌സും ക്ലേ ആര്‍ട്ടുകളുമൊക്കെയാണ് വിസ്മയയുടെ ഇഷ്ട വിനോദങ്ങള്‍. സ്വന്തം ഫോട്ടോകള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെക്കാള്‍ വിസ്മയ കൂടുതലും പങ്കുവയ്ക്കുന്നത് ഇത്തരം ഫോട്ടോകളും വീഡിയോകളും ഒക്കെയാണ്.
ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ് വിസ്മയ മോഹന്‍ലാല്‍. പബ്ലിഷ് ചെയ്യാന്‍ വേണ്ടി എഴുതിയതല്ല, പലപ്പോഴായി എഴുതിവച്ച കവിതകള്‍ ഒരു പുസ്തകമാക്കുകയായിരുന്നു എന്ന് ഒരു സഹയാത്രികയായ ബ്ലോഗര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിസ്മയ പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ പുസ്തകതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണത്രെ വിസ്മയ.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions