സ്വാന്‍സിയില്‍ മലയാളി യുവാവ് മരണമടഞ്ഞു. എറണാകുളം കാലടി സ്വദേശിജോര്‍ജ് - ഷൈബി ദമ്പതികളുടെ മകനായ ജോയല്‍ ജോര്‍ജാ(28)ണ് മരണമടഞ്ഞത്. പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പറയുന്നു.
ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍.
കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ് ജോയല്‍. ഏകസഹോദരി: അനീഷ ജോര്‍ജ്ജ്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍. ജോയലിന്റെ വിയോഗത്തില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍.