യു.കെ.വാര്‍ത്തകള്‍

ടോറി നേതൃ സ്ഥാനത്തേക്കു മത്സരിക്കുന്നവരുടെ എണ്ണം നാലായി കുറഞ്ഞു

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരം മുറുകുമ്പോള്‍ മുന്‍ കാബിനറ്റ് മന്ത്രി മെല്‍ സ്‌ട്രൈഡ് അടക്കം പുറത്തായി. നിലവില്‍ നാലുപേരാണ് മത്സര രംഗത്തുള്ളത്. മുന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക് നിലവില്‍ 33 വോട്ടുകളോടെ മുന്നിട്ട് നില്‍ക്കുകയാണ്. 28 വോട്ടുകളുമായി കെമി ബാഡ്‌നോക്ക് രണ്ടാം സ്ഥാനത്ത് എത്തി. ജെയിംസ് ക്ലെവര്‍ലിക്കും ടോം ടുഗന്‍ഡട്ടിനും 21 വോട്ടുകള്‍ വീതം ലഭിച്ചു. ടോറി എം പിമാര്‍ പങ്കെടുത്ത വോട്ടിംഗില്‍ മെല്‍ സ്‌ട്രൈഡിന് വെറും 16 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അടുത്ത മാസത്തെ പാര്‍ട്ടി സമ്മേളനത്തിന് ശേഷം എം പി മാര്‍ക്കിടയില്‍ അടുത്ത വട്ട വോട്ടിംഗ് നടക്കും. സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേര്‍ മാത്രമാകുമ്പോള്‍, നേതാവ് ആരെന്ന് തീരുമാനിക്കുന്നതിന് പാര്‍ട്ടി അംഗങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കും. മത്സരത്തില്‍ നിന്നു പുറത്തായെങ്കിലും, മത്സരം ശരിക്കും ആസ്വദിച്ചു എന്നാണ് പുറത്തായതിനു ശേഷം സ്‌ട്രൈഡ് എക്‌സില്‍ പ്രതികരിച്ചത്. മത്സരത്തിന്റെ ഭാഗമായി ധാരാളം പേരുമായി കൂടിക്കാഴ്ചകള്‍ നടത്താന്‍ സാധിച്ചു എന്നും, തങ്ങളുടെ പാര്‍ട്ടിക്ക് ഇപ്പോഴും ശക്തമായ അടിത്തറയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ വിജയിക്കുന്നയാള്‍ റിഷി സുനാകിന് പകരം പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കും. റിഷിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞയാഴ്ച നടന്ന, എം പി മാരുടെ ആദ്യ റൗണ്ട് വോട്ടിംഗില്‍ മുന്‍ ഹോം സെക്രട്ടറി ആയ പ്രീതി പട്ടേല്‍ പുറത്തായിരുന്നു. രണ്ടാം റൗണ്ടില്‍ ജെന്റിക്കും ബാഡ്‌നോക്കും തങ്ങളുടെ വോട്ടുനില അല്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. ക്ലെവര്‍ലിക്ക്, ഒന്നാം റൗണ്ടില്‍ ലഭിച്ച 21 വോട്ടുകള്‍ തന്നെ രണ്ടാം റൗണ്ടിലും ലഭിച്ചപ്പോള്‍ ടുഗന്‍ഡട്ടിന് കഴിഞ്ഞ റൗണ്ടിനേക്കാള്‍ 4 വോട്ടുകള്‍ കൂടുതലായി ലഭിച്ചു.

മുന്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറിയായ സ്‌ട്രൈഡ് കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് കടുത്ത സുനാക് പക്ഷക്കാരനായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. പല മാധ്യമങ്ങളിലും സുനാകിന്റെ നയങ്ങളെ പ്രതിരോധിക്കാന്‍ എത്തിയിരുന്നത് അദ്ദേഹമായിരുന്നു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions