സിനിമ

'ബ്രോ ഡാഡി' സെറ്റിലെ പീഡനം: അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍. മുങ്ങി നടക്കുകയായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതി മന്‍സൂറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം.

വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് മല്‍സൂര്‍ റഷീദ് വരാല്‍ ആവശ്യപ്പെട്ടു.

ഇത് അനുസരിച്ച് ഷൂട്ടിംഗ് സംഘം താമസിക്കുന്നിടത്ത് തന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ പെപ്‌സി കൊടുത്തുവെന്നും ഇതിന് ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായത് എന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞത്.
രാവിലെ നടിയുടെ നഗ്‌നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് തന്നെ അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാല്‍സംഗത്തിന് കേസ് എടുത്തു. എന്നാല്‍ പിന്നീട് ഒന്നുമായില്ല എന്നായിരുന്നു നടി പറഞ്ഞത്.

നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മന്‍സൂര്‍ റഷീദ് ഉള്ളത്. മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍സൂര്‍ റഷീദ് ഒളിവില്‍ ആയിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions