യുകെയിലെ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജോലി ഭാരത്തിനൊത്ത് വരുമാനമില്ലാതെ പലരും ബുദ്ധിമുട്ടുകയാണ്. ഭക്ഷണത്തിനും അവശ്യ സൗകര്യങ്ങള്‍ക്കുമായുള്ള പണം കണ്ടെത്താന്‍ തന്നെ പലരും ബുദ്ധിമുട്ടുകയാണ്.
ഈ മേഖലയില്‍ ജോലി ചെയ്യുന്ന പത്തില്‍ ഒരാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് സര്‍വ്വേയില്‍ കണ്ടെത്തി.
പലര്‍ക്കും വേതനം കൃത്യമല്ല. എന്‍എച്ച്എസിനെ ഒരു പരിധിവരെ സഹായിക്കുന്ന മേഖലയാണ് കെയര്‍ മേഖല. എന്നാല്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ കെയറര്‍മാരെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെ തങ്ങള്‍ക്ക് അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശയിലാണ്. പരിചരിക്കുക എന്നത് വളരെ അര്‍പ്പണ ബോധത്തോടെ ചെയ്യുന്ന പലരും പക്ഷെ സമ്മര്‍ദ്ദത്താല്‍ ജോലി വിടേണ്ട അവസ്ഥയാണ്. ഒരു ദിവസം 600 പേരെങ്കിലും ജോലി വിടുന്നതായിട്ടാണ് കണ്ടെത്തല്‍.
ആഴ്ചയില്‍ അലവന്‍സായി കിട്ടുന്നത് 151 പൗണ്ടാണ്. മെച്ചപ്പെട്ട കെയര്‍ അലവന്‍സ് ലഭിച്ചാല്‍ കെയറര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ എന്ന അവസ്ഥയാണ്. കെയര്‍ മേഖലയിലേക്ക് ആളുകൾ വരാന്‍ മടിക്കുന്ന സ്ഥിതിയാണിപ്പോൾ.